ETV Bharat / city

സഞ്ജിത്ത് വധം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ - arrest in sanjith murder

അത്തിക്കോട് സ്വദേശിയും എസ്‌ഡിപിഐ പ്രവര്‍ത്തകനുമായ പ്രതിയാണ് അറസ്റ്റിലായത്

സഞ്ജിത്ത് കൊലപാതകം അറസ്റ്റ്  പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊലപാതകം  sanjith murder case  palakkad rss worker murder latest  arrest in sanjith murder  മമ്പറം സഞ്ജിത്ത് വധം
സഞ്ജിത്ത് വധം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ
author img

By

Published : Feb 2, 2022, 3:00 PM IST

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പിടിയില്‍. അത്തിക്കോട് സ്വദേശിയും എസ്‌ഡിപിഐ പ്രവര്‍ത്തകനുമായ പ്രതിയാണ് അറസ്റ്റിലായത്. ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന അഞ്ചു പേര്‍ പിടിയിലായി. കേസില്‍ ഫെബ്രുവരി 10നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

നവംബര്‍ 15നാണ് പാലക്കാട് ദേശീയപാതയ്ക്ക് സമീപം മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ എ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ ഒരു സംഘം സഞ്ജിത്തിനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.

Read more: Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.