പാലക്കാട്: മാവോയിസ്റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിനായി വീണ്ടും അട്ടപ്പാടിയിലെത്തിച്ചു. 2014ൽ സൈലന്‍റ് വാലി ഇൻഫർമേഷൻ സെന്‍റര്‍ തകർത്തതും വനംവകുപ്പിന്‍റെ വാഹനം കത്തിച്ചതുമായ കേസിലാണ് തെളിവെടുപ്പ്.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ രണ്ടാംതവണയാണ് കർണാടക സ്വദേശിയായ സാവിത്രിയെ (രഞ്ജിത) തെളിവെടുപ്പിനായി തിങ്കളാഴ്‌ച അഗളി സ്റ്റേഷനിലെത്തിച്ചത്. അഗളി ഡിവൈഎസ്‌പി എൻ മുരളീധരന്‍റെ നേതൃത്വത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി.
ചൊവ്വാഴ്‌ച തെളിവെടുപ്പിന് ശേഷം പാലക്കാട് സെഷൻസ് കോടതിയിൽ ഹാജരാക്കും. ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് തിരിച്ചയക്കും. 2017 കാലഘട്ടത്തിൽ പാലൂർ ഊരിൽ ആദിവാസികൾക്ക് ക്ലാസെടുത്തതിനും 2014ൽ ആനവായിലുള്ള വനംവകുപ്പിന്‍റെ ക്യാമ്പ് ഷെഡ് കത്തിച്ചതിനും ജനുവരി 11ന് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചിരുന്നു.
Also read: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കുന്നത് മാറ്റിവച്ചു