ETV Bharat / city

മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ക്യൂആര്‍ കോഡ് വരുന്നു

author img

By

Published : Feb 7, 2022, 9:05 AM IST

ക്യൂആര്‍ കോഡ് വരുന്നതോടെ ബിൽ നൽകുന്നത് വേഗത്തിലാകും. ഇതോടെ ഔട്ട്‍ലെറ്റുകളിലെ തിരക്കും കുറയുമെന്നാണ് പ്രതീക്ഷ.

മദ്യകുപ്പി ക്യൂആര്‍ കോഡ്  പാലക്കാട് മദ്യശാല ക്യൂആര്‍ കോഡ് സംവിധാനം  പാലക്കാട് പുതിയ വെയര്‍ഹൗസ്  qr code on liquor bottles in kerala  palakkad new beverage warehouse  bevco qr code  more liquor outlets in kerala
മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ക്യൂആര്‍ കോഡ് വരുന്നു

പാലക്കാട്: മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ ക്യൂആർ കോഡ് വരുന്നു. ബിവ്റേജസ് ഔട്ട്‍ലെറ്റുകളിൽ ബിൽ നൽകുന്നത് വേഗത്തിലാക്കാൻ മദ്യ കുപ്പികളിൽ ക്യൂആർ കോഡ് പതിപ്പിക്കും. ഇതിനുള്ള നടപടി തുടങ്ങി. ഈ വർഷം തന്നെ ക്യൂആർ കോഡ് സംവിധാനം നടപ്പാക്കും.

സംസ്ഥാനത്ത് 17 വെയർഹൗസുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിൽ ഒന്ന് പാലക്കാടാണ് ആരംഭിക്കുന്നത്. മേനോൻപാറ, പാലക്കാട് എന്നി വെയർഹൗസുകൾക്ക് പുറമെ മൂന്നാമത്തെയാണ് ജില്ലയിൽ ആരംഭിക്കുന്നത്.

പാലക്കാട് ഒരു വെയര്‍ഹൗസ് കൂടി

ജില്ലയിൽ 21 ബിവ്റേജസ് ഔട്ട്‍ലെറ്റുകളും രണ്ട് കൺസ്യൂമർഫെഡ് ഔട്ട്‍ലൈറ്റുകളുമാണ് ഉള്ളത്. ഇവയ്ക്ക് ആവശ്യമായ മദ്യം സൂക്ഷിക്കാൻ നിലവിൽ സ്ഥലമില്ല. പാലക്കാട് അടക്കം പഴയ കെട്ടിടത്തിലാണ് വെയർഹൗസ് പ്രവർത്തിക്കുന്നത്. ഈ പരിമിതി മറികടക്കാനാണ് ഒരു വെയർഹൗസ് കൂടി ആരംഭിക്കുന്നത്.

വെയർഹൗസ് സ്ഥാപിക്കുന്ന സ്ഥലം തീരുമാനിച്ചില്ലെങ്കിലും പട്ടാമ്പി, ഒറ്റപ്പാലം എന്നിവ പരിഗണനയിലുണ്ട്. ഇതിനൊപ്പമാണ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളും.
ജില്ലയിലെ പല ഔട്ട്‍ലൈറ്റുകളിലും വലിയ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. മദ്യം നൽകുമ്പോൾ ബില്ല് അടിക്കാനുള്ള കാലതാമസമാണ് ഈ തിരക്കിന് കാരണം.

തിരക്കൊഴിവാക്കാന്‍ ക്യൂആര്‍ കോഡ്

മദ്യത്തിന്‍റെ പേരും കോഡും അടിച്ചാണ് നിലവിൽ ഔട്ട്‍ലെറ്റിൽ ബില്ലടിക്കുന്നത്. ഒരാളുടെ ബില്ലടിക്കാൻ മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ സമയം എടുക്കുന്നു. മദ്യകുപ്പികളിൽ കോഡ് രേഖപ്പെടുത്താൻ വെയർഹൗസുകളിൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ക്യൂആര്‍ കോഡ് വരുന്നതോടെ ബിൽ നൽകുന്നത് വേഗത്തിലാകും. ഇതോടെ ഔട്ട്‍ലെറ്റുകളിലെ തിരക്കും കുറയുമെന്നാണ് പ്രതീക്ഷ.

വെയർഹൗസുകളിലെ കോഡ് രേഖപ്പെടുത്തിയിരുന്ന ജീവനക്കാരെ ഔട്ട്‍ലെറ്റുകളിലേക്ക് പുനർവിന്യസിക്കും. ഔട്ട്‍ലെറ്റുകളിലെ തിരക്ക് കുറച്ച് ആധുനികവൽക്കരിക്കണമെന്ന് ഹൈക്കോടതി അടക്കം നിർദേശിച്ചിരുന്നു. ഇതിനായി കൂടുതൽ ഔട്ട്‍ലെറ്റുകൾ തുറക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 179 പുതിയ ഔട്ട്‍ലെറ്റുകൾ ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിൽ 12 ഓളം ഔട്ട്‍ലെറ്റുകൾ പാലക്കാട് സ്ഥാപിക്കുന്നത്. കൂടുതൽ ഔട്ട്‍ലെറ്റുകൾ വരുന്നത് മദ്യം തേടിയുള്ള നീണ്ട നിര ഇല്ലാതാക്കും.

Read more: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനൊരുങ്ങി ബെവ്കോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.