ETV Bharat / city

വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു - കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍

വ്യാഴാഴ്ച രാത്രി ഹോസ്റ്റലില്‍ എത്തിയ അജ്ഞാതന്‍ കമ്പിവടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

ladies hostel security killed security killed in palakkadu പാലക്കാട് സ്വകാര്യ ആശുപത്രി കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി കൊല്ലപ്പെട്ടു
സെക്യൂരിറ്റി ജീവനക്കാരൻ
author img

By

Published : May 29, 2020, 12:14 PM IST

Updated : May 29, 2020, 2:56 PM IST

പാലക്കാട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കണ്ണോത്ത് സ്വദേശി ജോൺ(71) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ച് കയറിയ അജ്ഞാതനായ യുവാവാണ് ജോണിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പാലക്കാട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

രാത്രി 11.30 ന് ആതുരാശ്രമം ഹോസ്റ്റലിന്‍റെ വളപ്പിലെത്തിയ യുവാവിനെ ജോണ്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ ജോണിനെ കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണിട്ടും ഇയാള്‍ ആക്രമണം തുടരുന്നത് ഹോസ്റ്റലിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Last Updated : May 29, 2020, 2:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.