ETV Bharat / city

ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് കുമ്മനം - വാളയാർ കേസ്

വാളയാർ കേസില്‍ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് കുമ്മനം രാജശേഖരന്‍.ഇതേ പൊലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും കുമ്മനം

kummanam on valayalar
author img

By

Published : Oct 29, 2019, 10:38 AM IST

Updated : Oct 29, 2019, 12:18 PM IST

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ അത്‌മഹത്യയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍. വാളയാറില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന 100 മണിക്കൂര്‍ സമരം മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

കേരള സർക്കാരിന്‍റെ സംവിധാനങ്ങള്‍ ഉണർന്നു പ്രവർത്തിക്കണമെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. സർക്കാരാണ് കേസില്‍ കുറ്റവാളി. ഇതേ പൊലീസ് വീണ്ടും അന്വേഷിച്ചാല്‍ കുടുംബത്തിന് നീതി ലഭിക്കില്ല. ശിശുക്ഷേമസമിതികള്‍ സിപിഎം ക്ഷേമ സമിതികളാണ് ഇപ്പോള്‍. ഇരകള്‍ക്ക് നീതി ലഭിക്കണം. എന്നാല്‍ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കുമ്മനം പറഞ്ഞു.

പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേരെ കഴിഞ്ഞ ദിവസം പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. അ​ട്ട​പ്പ​ള്ളം ക​ല്ല​ങ്കാ​ട്​ സ്വ​ദേ​ശി വ​ലി​യ മ​ധു, ര​ണ്ടാം പ്ര​തി ഇ​ടു​ക്കി രാ​ജ​ക്കാ​ട്​ വ​ലി​യ മു​ല്ല​ക്കാ​നം നാ​ലു​തെ​യ്​​ക്ക​ൽ വീ​ട്ടി​ൽ ഷി​ബു. മൂന്നാം പ്രതി എം. മധു എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. കേസ് കോടതിയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് വിധിക്ക് കാരണം. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും പാര്‍ട്ടി പ്രതികളെ സംരക്ഷിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

Intro:വാളയാർ കേസിൽ പ്രതിപക്ഷ കക്ഷികൾ സമരം ശക്തമാക്കുന്നുBody:വാളയാർ കേസിൽ സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ കക്ഷികൾ

ബി ജെ പിയുടെ നേതൃത്വത്തിലുള്ള 100 മണിക്കൂർ സമരം
വാളയാറിൽ രാവിലെ 9 മണിക്ക് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപിമാരായ വി. കെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല
എന്നിവർ ഇന്ന് മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കും
10 മണിക്ക് ദേശിയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാനും വാളയാർ വീട് സന്ദർശിക്കും
Conclusion:
Last Updated : Oct 29, 2019, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.