പാലക്കാട് : കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പെയ്ത കനത്തമഴയില്‍ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകള്‍ ഉണ്ടായത് പാലക്കാട് ജില്ലയിൽ. ജില്ലയില്‍ 18 സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. ഒന്നിലും ആളപായമുണ്ടായില്ല.
സംസ്ഥാനത്താകെ 65 ഉരുൾപൊട്ടലുകളുണ്ടായി. ഇതിൽ 11 ഉരുള്‍പൊട്ടല്‍ മലപ്പുറം ജില്ലയിലാണ്. കേരള ദുരന്ത നിവാരണ അതോറിറ്റി ശേഖരിച്ച കണക്കുകള്‍ ഉപയോഗിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്‍റ് സെന്‍റര്‍ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010 ലെ പഠന പ്രകാരം സംസ്ഥാനത്തെ 14.4 ശതമാനം മേഖലകളും ഉരുൾപൊട്ടൽ സാധ്യതയുള്ളവയാണ്.