ETV Bharat / city

മന്ത്രി ഉറപ്പുനൽകി, ദയാവധം വേണ്ട; അനീറയ്‌ക്ക്‌ ലഭിക്കും സ്ഥിരം ജോലി - kerala transgender seeks euthanasia latest

നിയമനം നൽകി രണ്ടുമാസത്തിനകം സ്ഥിരപ്പെടുത്തുമെന്ന്‌ തിരുവനന്തപുരത്ത്‌ വിളിപ്പിച്ച്‌ നേരിൽ മന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി

അനീറ കബീര്‍ വി ശിവന്‍കുട്ടി  അനീറ കബീര്‍ ജോലി  ട്രാന്‍സ് വനിത സ്ഥിരം ജോലി  ട്രാൻസ്‌ വനിത ദയാവധം  v sivankutty offers job to trans woman  aneera kabeer get new job  kerala transgender seeks euthanasia latest  aneera kabeer meet education minister
മന്ത്രി ഉറപ്പുനൽകി, ദയാവധം വേണ്ട; അനീറയ്‌ക്ക്‌ ലഭിക്കും സ്ഥിരം ജോലി
author img

By

Published : Jan 12, 2022, 7:03 PM IST

പാലക്കാട്: ട്രാൻസ് വനിത ആയതിന്‍റെ പേരിൽ താൽകാലിക ജോലി നഷ്‌ടമായ അനീറ കബീറിന്‌ സർക്കാർ സ്ഥിരം ജോലി നൽകും. വിദ്യാഭ്യാസ വകുപ്പിൽ എസ്‌എസ്‌കെയിലാണ്‌ നിയമനം. നിയമനം നൽകി രണ്ടുമാസത്തിനകം സ്ഥിരപ്പെടുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത്‌ വിളിപ്പിച്ച്‌ നേരിൽ ഉറപ്പുനൽകി. ഇതോടെ ഹൈക്കോടതിയിൽ ദയാവധത്തിന്‌ അപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കുന്നതായി അനീറ കബീർ അറിയിച്ചു.

പാലക്കാട് ജില്ലയിൽ ജോലി നൽകാനാണ് സാധ്യത. സ്ഥിരം ജോലി എവിടെ വേണമെന്ന് പിന്നീട് തീരുമാനിക്കും. ഒരു മാർഗവുമില്ലാതെയാണ് ഹൈക്കോടതിയിൽ ദയാവധത്തിന്‌ അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക് അപേക്ഷ നൽകിയതെന്ന് ഒറ്റപ്പാലം സ്വദേശിയായ അനീറ കബീർ പറഞ്ഞു.

രണ്ടു വിഷയത്തിൽ ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും നേടിയ അനീറയ്‌ക്ക്‌ ഹയർ സെക്കൻഡറി അധ്യാപികയാകാനുള്ള യോഗ്യതയുണ്ട്. എന്നാൽ ട്രാൻസ്ൻജെഡറാണെന്ന്‌ തിരിച്ചറിയുന്നതോടെ എല്ലാ യോഗ്യതയും കടലാസിൽ മാത്രമാകും.

സ്ത്രീയായി ജീവിക്കുന്ന അനീറ പുരുഷവേഷത്തിലാണ്‌ ചെർപ്പുളശേരി ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ താൽകാലിക ജോലിയുടെ കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തിയത്‌. ജോലി ലഭിച്ചെങ്കിലും ട്രാൻസ് വനിതയാണെന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നവംബറിൽ ലഭിച്ച ജോലി ജനുവരി ആദ്യവാരം അവസാനിപ്പിക്കേണ്ടിവന്നു.

തന്നെപ്പോലെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ജോലി ലഭിക്കണമെങ്കിൽ ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം വേണമെന്നാണ് അനീറ കബീറിന്‍റെ ആവശ്യം. ഇത്‌ സർക്കാർ തലത്തിൽ ആലോചിച്ച്‌ തീരുമാനിക്കാമെന്ന് മന്ത്രി അറിയിച്ചതായി അനീറ പറഞ്ഞു. കഴിഞ്ഞ ദിവസം മുൻമന്ത്രി എം.എ ബേബി ഫോണിൽ വിളിച്ച്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

Also read: കാണാതായ നാല് വയസുകാരിയെ തെരഞ്ഞ് നാട്, വീട്ടുകാരോട് പിണങ്ങി കുഞ്ഞ് ഒളിച്ചത് വീട്ടിലെ അലമാരയില്‍; ഒടുവില്‍ ട്രോള്‍ മഴ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.