ETV Bharat / city

കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന വീട്ടമ്മയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി - നാഗലശേരി അക്രമം

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എ​മ്മി​ന് എ​തി​രാ​യി മ​ത്സ​രി​ച്ച​തി​ലെ വൈരാഗ്യമാണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നാ​ഗ​ല​ശ്ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

housewife-and-her-family-were-beaten-nagalassery-palakkad
കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന വീട്ടമ്മയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി
author img

By

Published : Jan 7, 2021, 5:42 PM IST

പാലക്കാട് : കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച യുവതിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ നാഗലശേരി പഞ്ചായത്തില്‍ 13-ാം വാർഡ് കോൺഗ്രസ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മ​ഞ്ജു​ഷ​യേയും കു​ടും​ബ​ത്തെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇരുമ്പു വടികൊണ്ടുള്ള മർദ്ദനത്തില്‍ മ​ഞ്ജു​ഷ, ഭ​ർ​ത്താ​വ് ജ​യ​ൻ, ര​ണ്ട് കു​ട്ടി​ക​ൾ എന്നിവർക്ക് പരിക്കേറ്റതായി പരാതിയുണ്ട്. അജ്ഞാത സംഘത്തിന്‍റെ അക്രമത്തില്‍ വീ​ടി​ന് കേടുപാടുകൾ സംഭവിക്കുകയും ചെ​യ്തു.

പ​രി​ക്കേ​റ്റ കു​ടും​ബം പട്ടാമ്പി സേ​വ​ന ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്‌. നാ​ഗ​ല​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എ​മ്മി​ന് എ​തി​രാ​യി മ​ത്സ​രി​ച്ച​തി​ലെ വൈരാഗ്യമാണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നാ​ഗ​ല​ശ്ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ലി​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.