ETV Bharat / city

സ്ലാബുകളില്ലാതെ ആശുപത്രി മാലിന്യമൊഴുകുന്ന ഓടകൾ

author img

By

Published : Sep 27, 2019, 4:39 AM IST

ഓടകള്‍ തുറന്ന് കിടക്കുന്നത്  കാരണം വഴിയാത്രക്കാരും സമീപത്തെ കച്ചവടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലാണ്.  ആശുപത്രി മാലിന്യമായതിനാല്‍ രോഗം പടരുമോയെന്ന് ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

സ്ലാബുകളില്ലാതെ ആശുപത്രി മാലിന്യമൊഴുകുന്ന ഓടകൾ

പാലക്കാട്: ജില്ലാ ആശുപത്രിയിലെ മാലിന്യമൊഴുകുന്ന ഓടകൾക്ക് സ്ലാബുകളില്ലാത്തതിനാൽ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു വീണ സമയത്താണ് ഓടകള്‍ തകര്‍ന്നത്. പിന്നീട് മതില്‍ വീണ്ടും നിര്‍മിച്ചെങ്കിലും ഓടകൾ മൂടാത്ത നിലയിലാണ്.

മാലിന്യത്തിൽ നിന്നുള്ള ദുര്‍ഗന്ധം വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓടകൾക്ക് സമീപം നിരവധി ചെറു ഭഷ്യ ശാലകളും പ്രവർത്തിക്കുന്നുണ്ട്, ഇവരും പ്രതിസന്ധിയിലാണ്. ആശുപത്രി മാലിന്യമായതിനാല്‍ രോഗം പടരുമോയെന്ന് ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
സ്ലാബുകൾ നിരത്തി ഓടകൾ വൃത്തിയാക്കണമെന്ന് ദീർഘനാളായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ശക്തമായ മഴ പെയ്‌താല്‍ ഓട നിറഞ്ഞ് മലിനജലം റോഡുകളിലേക്ക് ഒഴുകുന്ന സാഹചര്യമുണ്ട്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Intro: സ്ലാബുകളില്ല. ജില്ലാ ആശുപത്രിയുടെ പിന്നിലെ ഓടകൾ യാത്രക്കാർക്കും കച്ചവടക്കാർക്കും ഭീഷിണി.

Body:ആശുപത്രി മാലിന്യമൊഴുകുന്ന ഓടകൾക്ക് സ്ലാബുകളില്ലാത്തതിനാൽ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. മുൻപ് ഓടകൾക്ക് മുകളിൽ സ്ലാബുകൾ പാകിയിരുന്നു. എന്നാൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു വീണ സമയത്തു് ഇവ തകർന്നു പിന്നീട് മതിൽ നിർമ്മിച്ചെങ്കിലും ഓടകൾ മൂടാത്ത നിലയിലാണ്. മാലിന്യത്തിൽ നിന്നും വമിക്കുന്ന രൂക്ഷഗന്ധം മൂലം മൂക്കുപൊത്തിയാണ് ആളുകൾ ഇതുവഴി യാത്ര ചെയ്യുക. ഓടകൾക്ക് സമീപം നിരവധി ചെറു ഭഷ്യ ശാലകളും പ്രവർത്തിക്കുന്നുണ്ട്. സ്ലാബുകൾ നിരത്തി ഓടകൾ വൃത്തിയാക്കണമെന്ന് ദീർഘനാളായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ബൈറ്റ് സിറാജുദ്ദീൻ കച്ചവടക്കാരൻ ശക്തമായ മഴ പെയ്താൽ ഓട നിറഞ്ഞ് മലിനജലം റോഡുകളിലേക്ക് ഒഴുകുന്നുമുണ്ട്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും

Conclusion:ഇടിവി ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.