പാലക്കാട് : സ്പൈനൽ മസ്‌കുലാർ അട്രോഫി രോഗം ബാധിച്ച ഗൗരിലക്ഷ്‌മിയുടെ ചികിത്സാധനസഹായത്തിന് കൈകോർത്ത് നാടും നാട്ടുകാരും. ചികിത്സാചെലവിലേക്കായി ഇതിനകം ഏഴ് കോടി രൂപ ലഭിച്ചുകഴിഞ്ഞു. ഇനി ഒൻപത് കോടി രൂപ കൂടി ആവശ്യമായുണ്ട്. പാലക്കാട് –ഷൊർണൂർ റൂട്ടിലോടുന്ന സിനി ബസ് വെള്ളിയാഴ്‌ചത്തെ കളക്ഷൻ ഗൗരിലക്ഷ്മിയുടെ ചികിത്സയ്‌ക്ക് നൽകും. ജീവനക്കാരുടെ ഒരു ദിവസത്തെ കൂലിയടക്കം ഒരു ദിവസത്തെ കളക്ഷനാണ് നൽകുന്നത്.
ഈസ്റ്റ് ഒറ്റപ്പാലം ജുമാ മസ്‌ജിദിന് മുന്നിൽ കൈത്താങ്ങ് കൂട്ടായ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഗൗരി ലക്ഷ്മി ചികിത്സാസഹായത്തിനായി നടത്തിയ ബക്കറ്റ് പിരിവിലൂടെ 8,000 രൂപ സമാഹരിച്ചിരുന്നു. ഷൊർണൂർ നമ്പ്രം യുവധാര ക്ലബ് ഗൗരിലക്ഷ്‌മിയുടെ ചികിത്സയ്‌ക്ക് ധനസഹായ സമാഹരണം തുടങ്ങി. പദ്ധതി നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ഗൗരിലക്ഷ്‌മിക്കായി സഹായം അയക്കാനുള്ള അക്കൗണ്ടുകൾ:
- പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ കുളപ്പുള്ളി ശാഖയിൽ കെ എൽ ലിജുവിന്‍റെ പേരിലുള്ള അക്കൗണ്ട് നമ്പർ: 4302001700011823, ഐഎഫ്‌എസ്‌സി: PUNB0430200. സ്വിഫ്‌റ്റ് കോഡ്: PUNBINBB.
- ചികിത്സാസഹായ സമിതിയുടെ പേരിലുള്ള എസ്‌ബിഐ ഷൊർണൂർ ശാഖയിലെ അക്കൗണ്ട് നമ്പർ: 40887974408. ഐഎഫ്‌എസ്‌സി: SBIN0070787. സ്വിഫ്‌റ്റ് കോഡ്: SBININBB397.
- ഫോൺ: കെഎൽ ലിജു: 9847200415.