പാലക്കാട്: വാളയാർ കേസിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ തങ്ങളെ ചതിച്ചെന്ന് മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ. പുന്നല ശ്രീകുമാറാണ് തങ്ങളെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചത്. അന്ന് മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതേ ആവശ്യം തന്നെയായിരിക്കും കോടതിയിൽ നൽകുന്ന സത്യവാങ്മൂലത്തിലും നൽകുകയെന്ന് പുന്നല ശ്രീകുമാർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തങ്ങളുടെ പേരിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പുനരന്വേഷണം എന്നകാര്യം സൂചിപ്പിച്ചിട്ടില്ലന്നും മറിച്ച് പുനർവിചാരണ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇത് തങ്ങളുടെ അറിവോ സമ്മതപ്രകാരമോ അല്ലന്നും ഇപ്പോഴും പുനരന്വേഷണം എന്ന ആവശ്യത്തിൽ തന്നെയാണ് തങ്ങൾ ഉറച്ച് നിൽക്കുന്നതെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ വ്യക്തമാക്കി.
വാളയാർ കേസ്; പുന്നല ശ്രീകുമാർ ചതിച്ചെന്ന് പെൺകുട്ടികളുടെ അമ്മ - പെൺകുട്ടികളുടെ അമ്മ
കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍.