ETV Bharat / city

പരുതൂരിൽ കൊവിഡ് വ്യാപനം; റോഡുകൾ അടച്ചു

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനാൽ പഞ്ചായത്തിലെ 4,5,6,8,10,12,14 എന്നീ വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

covid spread in palakkad paruthur  covid spread in palakkad  palakkad covid news  പാലക്കാട് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  പാലക്കാട് പരുതൂര്‍
പരുതൂരിൽ കൊവിഡ് വ്യാപനം; റോഡുകൾ അടച്ചു
author img

By

Published : Oct 7, 2020, 3:52 PM IST

പാലക്കാട്: പരുതൂരിൽ കൊവിഡ് വ്യാപനം കണ്ടെത്തിയ മേഖലകളിലെ റോഡുകൾ അടച്ചു. അതിതീവ്ര വ്യാപനം കണ്ടെത്തിയ പടിഞ്ഞാറെ കൊടുമുണ്ട, മുടപ്പാക്കാട്, മദീന സിറ്റി, എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 60 ൽ അധികം പേർക്കാണ് പരുതൂരിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നിയന്ത്രണത്തിന്‍റെ ഭാഗമായി ഈ പ്രദേശത്ത് ഗതാഗതം നിരോധിച്ചു.

പരുതൂരിൽ കൊവിഡ് വ്യാപനം; റോഡുകൾ അടച്ചു

മംഗലം മുടപ്പാക്കാട് പ്രദേശത്തെയും കൊടുമുണ്ട മദീനസിറ്റി പ്രദേശത്തെ ചില വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കില്ല. സമ്പർകത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനാൽ പഞ്ചായത്തിലെ 4,5,6,8,10,12,14 എന്നീ വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

അത്യാവശ്യത്തിനല്ലാതെ ജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. തീരദേശ റോഡിൽ നിന്നും കുളമുക്ക്, മദീന സിറ്റി എന്നിവിടങ്ങളിലേക്കുള്ള റോഡും മംഗലം മുതൽ മുടപ്പാക്കാട് റേഷൻ കട വരെയുമുള്ള റോഡുകളാണ് ഗ്രാമപഞ്ചായത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ അടച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.