പാലക്കാട്: തെരുവത്ത് പള്ളി നേർച്ചക്കിടെ പൊലീസ് ജീപ്പിന്‍റെ ചില്ല് തകർത്ത സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്തു. തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചതിനാണ് പൊലീസിന് നേരെ കൈയേറ്റമുണ്ടായത്. പൊതുമുതൽ നശിപ്പിച്ചതിന് കണ്ടാലറിയുന്നവർക്കെതിരെ പിഡിപിപി നിയമപ്രകാരമാണ് കേസ്.
മാത്തൂർ ചുങ്കമന്ദത്ത് നേർച്ചയ്ക്ക് എഴുന്നള്ളിച്ച ആന വിരണ്ടോടിയിരുന്നു. തുടർന്ന് ആലത്തൂർ ഡിവൈഎസ്‌പി കെ.എം ദേവസ്യയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്ന് ഇരുനൂറോളം പൊലീസുകാർ എത്തിയാണ് ആളുകളെ നിയന്ത്രിച്ചത്.
Read more: പാലക്കാട് ആണ്ടു നേര്‍ച്ചക്കിടെ ആന വിരണ്ടോടി; 3 പേർക്ക് പരിക്ക്