പാലക്കാട് : മലമ്പുഴ എലിച്ചിരം മലയുടെ താഴെ പുലിക്ക് പുറമേ കരടിയുടെ സാന്നിധ്യവും. ഗവണ്‍മെന്‍റ് അഗ്രികൾച്ചർ ഫാമിന് പിന്നിലെ കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് കരടിയുടെ വിസർജ്യം കണ്ടത്. എലിച്ചിരം മലയുടെ അടിവാരത്തിലാണ് ഫാം. ഇവിടുത്തെ തൊഴിലാളികളാണ് പാറക്കൂട്ടങ്ങൾക്കിടയിൽ കരടിയുടെ കാഷ്‌ഠം കണ്ടത്.
Also read: വഴി വരും, ചിന്നുമോള്‍ക്ക് സ്‌കൂളിൽ പോകാം; നടപടി ഇടിവി വാര്‍ത്തയെ തുടര്‍ന്ന്
നെല്ലിയാമ്പതി ഗവണ്‍മെന്‍റ് ഫാമിലുണ്ടായിരുന്ന തൊഴിലാളികളാണിവർ. കഴിഞ്ഞ ദിവസം എലിച്ചിരം മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനിറങ്ങിയ കരസേനക്കാർ കരടിക്കൂട്ടത്തെ കണ്ടിരുന്നു. ഇപ്പോൾ ഫാമിന് സമീപത്തും കരടിയുടെ സാന്നിധ്യം കണ്ടത് പ്രദേശവാസികളിൽ ഭീതിയുളവാക്കിയിട്ടുണ്ട്.