ETV Bharat / city

ആലത്തൂരിൽ വിജയം ആർക്കൊപ്പം ?

author img

By

Published : Apr 7, 2019, 7:36 PM IST

എൽഡിഎഫിന്‍റെ ചുവപ്പൻ കോട്ടയാണ് ആലത്തൂർ. ഹാട്രിക്ക് വിജയം തേടി പികെ ബിജു എൽഡിഎഫിനായി മണ്ഡലത്തിൽ പോരിനിറങ്ങുമ്പോൾ, പാട്ടുപാടി വോട്ടർമാരിലേക്ക് എത്തുന്ന വലത് സ്ഥാനാർഥി രമ്യ ഹരിദാസ് ഇടത് കോട്ടയിൽ വിള്ളൽ വീഴുത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

ആലത്തൂര്‍

പാലക്കാട് ജില്ലയിലെ ചിറ്റൂർ‍, നെന്മാറ‍, തരൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര‍‍, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിലൂടെയാണ് ആലത്തൂർ ലോക്സഭാ മണ്ഡലം രൂപം കൊള്ളുന്നത്.

ആലത്തൂര്‍  alathur  നിയമസഭ തെരഞ്ഞെടുപ്പ്  ആലത്തൂർ ലോക്സഭാ മണ്ഡലം
ആലത്തൂർ ലോക്സഭാ മണ്ഡലം വോട്ട് നില 2014

പിറവികൊണ്ട കാലം മുതൽ ഇടത്തിനോടാണ് മണ്ഡലം കൂറ് പുലർത്തുന്നത്. എൽഡിഎഫിന്‍റെ ശകതമായ കോട്ടയായും ആലത്തൂർ വിശേഷിപ്പിക്കപ്പെടുന്നു. മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണം എൽഡിഎഫിനൊപ്പം നില്‍ക്കുമ്പോൾ വടക്കാഞ്ചേരി മാത്രമാണ് യുഡിഎഫിന്‍റെ കൈവശമുളത്.

കർഷകരും, തൊഴിലാളികളും , കച്ചവടക്കാരും ഭൂരിഭാഗമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ 21,417 വോട്ടുകൾ നോട്ടക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമായ കണക്കാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 76.24 ശതമാനം, വോട്ടു രേഖപ്പെടുത്തിയ ആലത്തൂർ മണ്ഡലത്തിൽ 411808 (44.34%). വോട്ടകളാണ് എൽഡിഎഫ് നേടിയത്. രണ്ടാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ട യുഡിഎഫ് 374496 (40.33 %) വോട്ടുകളും മൂന്നാം സ്ഥാനത്തെത്തിയ ബിജെപി 87803 (9.45%) വോട്ടുകളും നേടി.

ആലത്തൂര്‍  alathur  നിയമസഭ തെരഞ്ഞെടുപ്പ്  ആലത്തൂർ ലോക്സഭാ മണ്ഡലം
ആലത്തൂർ ലോക്സഭാ മണ്ഡലം വോട്ട് നില 2014

മൂന്നാംവട്ടവും കോട്ട ഇളക്കം തട്ടാതെ കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് എൽഡിഎഫ് മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. ആദ്യം മുൻ സ്‌പീക്കർ കെ രാധാകൃഷ്ണന്‍റെ പേര് മണ്ഡലത്തിൽ ഉയർന്നു കേട്ടെങ്കിലും, രണ്ടു വട്ടം മണ്ഡലം കൈവിടാതെ സൂക്ഷിച്ച പികെ ബിജുവിനാണ്നു എല്‍ഡിഎഫ് അവസരം നല്‍കിയത്. സിപിഎമ്മിന്‍റെ ശക്തമായ സംഘടന ശക്തി തന്നെയാണ് എല്‍ഡിഎഫിന്‍റെ അനുകൂല ഘടകം. മണ്ഡലത്തിൽ പികെ ബിജുവിനുള്ള വ്യക്തി ബന്ധങ്ങളും സാധാരണക്കാരൻ എന്ന പ്രതിച്ഛായയും വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുമെന്ന് എൽഡിഎഫ് കണക്ക് കൂട്ടുന്നു. 2206 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നു.

രാഹുൽ ഗാന്ധിയുടെ ടാലന്‍റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് നേതൃ നിരയിൽ എത്തിയ രമ്യ ഹരിദാസാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി. പാട്ടുപാടിയും വോട്ടർമാർക്ക് ഒപ്പം നടന്നും പ്രചാരണം തുടങ്ങിയ രമ്യ നാട്ടിലെ താരമാണ്. പരിസ്ഥിതി ദളിത് സമരങ്ങൾക്ക് നേതൃത്വം നൽകിയ അനുഭവവും രമ്യയ്ക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ കണക്കുകളും ചരിത്രവും പ്രതികൂലമാണെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കും എന്നു തന്നെയാണ് യുഡിഎഫ് പ്രതീക്ഷ.

സിപിഐയിലൂടെ രാഷ്ട്രീയത്തിലെത്തി, പിന്നീട് രാഷ്ട്രീയ ചുവട് മാറ്റം നടത്തിയ ടിവി ബാബുവാണ് ഇത്തവണ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. ബിഡിജെഎസ് പ്രതിനിധിയായാണ് ബാബു ആലത്തൂരിൽ എത്തുന്നത്. മോദി സർക്കാർ പ്രഖ്യാപിച്ച വികസന പദ്ധതികൾ ഉയർത്തിക്കാട്ടി തന്നെയാണ് എൻഡിഎയുടെ മണ്ഡലത്തിലെ പ്രധാന പ്രചരണം. ചില സ്ഥലങ്ങളിൽ ബിജെപിയ്ക്കുള്ള മേല്‍കൈ ബാബുവിന് ഗുണം ചെയ്യും. 2009 ൽ എൻഡിഎയ്ക്ക് മണ്ഡലത്തിൽ ആകെ ലഭിച്ചത് 53 390 വോട്ടുകളായിരുന്നെങ്കിൽ 2014 ൽ അത് 87,803 ആയി ഉയർത്താൻ സാധിച്ചതും, എൻഡിഎ ക്യാമ്പുകളിൽ പ്രതീക്ഷ നൽകുന്നു.

പലമേഖലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമായുള്ള ആലത്തൂരിൽ, ജലം ഒരു പ്രധാന വിഷയമാണ്. ഏറിയ വിഭാഗം കർഷകർ ഉള്ള മണ്ഡലത്തിൽ കാർഷിക പ്രശ്നങ്ങളും , അനുബന്ധ പദ്ധതികളും വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണ്. ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്‍റെ ഔദ്യോഗിക കണക്കുകളിൽ 1234294 വോട്ടർമാരാണ് ആലത്തൂർ മണ്ഡലത്തിലുള്ളത്. ഇതിൽ 603854 പുരുഷ വോട്ടർമാരും , 630438 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജൻഡേഴ്‌സും ഉൾപ്പെടുന്നു.

ആലത്തൂരിൽ ഇളകുമോ ഇടത് കോട്ട ? 

Summary

എൽഡിഎഫിന്റെ ചുവപ്പൻ കോട്ടയാണ് ആലത്തൂർ. ഹാട്രിക്ക് വിജയം തേടി പി.കെ ബിജു എൽഡിഎഫിനായി മണ്ഡലത്തിൽ പൊരിനിറങ്ങുമ്പോൾ, പാട്ടുപാടി വോട്ടർമാരിലേക്ക് എത്തുന്ന വലത് സ്ഥാനാർഥി രമ്യ ഹരിദാസ്, ഇടത് കോട്ടയിൽ വിള്ളൽ വീഴുത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

Body

പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ‍, നെന്മാറ‍, തരൂർആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര‍‍, കുന്നംകുളം, 
വടക്കാഞ്ചേരി  നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം.
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിലൂടെയാണ് ആലത്തൂർ ലോക്സഭാ മണ്ഡലം രൂപം കൊള്ളുന്നത്. 
പിറവികൊണ്ട കാലം മുതൽ ഇടത്തിനോടാണ് മണ്ഡലം കൂറ് പുലർത്തുന്നത്. എൽഡിഎഫിന്റെ ശകതമായ കോട്ടയായും ആലത്തൂർ വിശേഷിപ്പിക്കപെട്ടുന്നു. മണ്ഡലത്തിൽ ഉൾപ്പെട്ട 7 ലോക്സഭ മണ്ഡലങ്ങളിലും എൽഡിഎഫ് ആധിപത്യമാണ്,  6 മണ്ഡലങ്ങൾ ഇടത്തിനൊപ്പം നിൽക്കുമ്പോൾ വടക്കാഞ്ചേരി മാത്രമാണ് യുഡിഎഫ് ന്റെ കൈവശമുളത്. 43 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രമാണ്  മണ്ഡലം യുഡിഎഫ് നൊപ്പം പോയത് എന്നതും ശ്രദേയം,
കർഷകരും, തൊഴിലാളികളും , കച്ചവടക്കാരും ഭൂരിഭാഗമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ
21,417 വോട്ടുകൾ നോട്ടക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമായ കണക്കാണ്.
കഴിഞ്ഞ ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ 76.24 ശതമാനം, വോട്ടു രേഖപ്പെടുത്തിയ ആലത്തൂർ മണ്ഡലത്തിൽ 411808 (44.34%). വോട്ടകളാണ് എൽഡിഎഫ് ആകെ നേടിയത്. രണ്ടാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ട യുഡിഎഫ് 374496 (40.33 %) വോട്ടുകളും , മൂന്നാം സ്ഥാനത്തെത്തിയ ബിജെപി 87803 (9.45%) വോട്ടുകളും മണ്ഡലത്തിൽ ആകെ നേടി.

*ഗ്രാഫ് ( ബാർ ചാർട്ട്) ( ക്യാപ്ഷൻ - ആലത്തൂർ ലോക്സഭാ മണ്ഡലം വോട്ട് നില 2014) 

മൂന്നാംവട്ടവും  കോട്ട ഇളക്കം തട്ടാതെ കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് എൽഡിഫ് മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. 
ആദ്യ ഘട്ടത്തിലെ സ്ഥാനാർഥി പടയികയിൽ  മുൻ സ്‌പീക്കർ കെ രാധാകൃഷ്ണന്റെ പേര് മണ്ഡലത്തിൽ ഉയർന്നു കേട്ടെങ്കിലും, രണ്ടു വട്ടം മണ്ഡലം കൈവിടാതെ സൂക്ഷിച്ച പി.കെ. ബിജു വിനു തന്നെയാണ് മുന്നണി മണ്ഡലത്തിൽ വീണ്ടും അവസരം നൽകിയത്. മണ്ഡലത്തിലെ പാർട്ടിയുടെ ശക്തമായ സംഘടന ശക്തി തന്നെയാണ് സിപിഎം എന്റെ ഏറ്റവും അനുകൂല ഘടകം. ആലത്തൂരിലെ 6 നിയസഭ മണ്ഡലങ്ങളും കൈവശമുള്ളതും ഇടതിന് പ്രതീക്ഷ നൽകുന്നു.    മണ്ഡലത്തിൽ പികെ ബിജുവിനുള്ള വ്യക്തി ബന്ധങ്ങളും , സാധാരണക്കാരൻ എന്ന പ്രതിച്ഛായായും വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.
2206 കോടിയുടെ വികസനം മണ്ഡലതത്തിൽ നടപ്പാക്കിയെന്നാണ് മുന്നണി അവകാശ പെടുന്നത്. 

രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹെന്റിലൂടെ യൂത്ത് കോണ്ഗ്രസ്സ് നേതൃത്വ നിരയിൽ എത്തിയ പെണ്ശക്തിയാണ് , യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പാട്ടുപാടിയും മറ്റും പ്രചാരണം തുടങ്ങിയ രമ്യ നാട്ടിലെ താരമാണ്. പരിസ്ഥിതി , ദളിത് സമരങ്ങൾക്ക്  നേതൃത്വം നൽകിയിട്ടുള്ള  പ്രവർത്തനങ്ങളും,സ്ഥാനാർഥി എന്ന നിലയിൽ രമ്യക്ക് അനുകൂല ഘടകങ്ങളാണ്. മണ്ഡലത്തിലെ കണക്കുകളും ചരിത്രവും എല്ലാം പ്രതികൂലമാണെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കും എന്നു തന്നെയാണ് യുഡിഎഫ് ക്യാപികളുടെ പ്രതീക്ഷ. 
മണ്ഡലത്തിലെ എൽഡിഎഫ് ശക്തിയെ മറികടക്കുക എന്നുള്ളതാകും , രമ്യ ഹരിദാസ് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി.  

സിപിഐ യിലൂടെ രാഷ്ട്രീയതിലെത്തി, പിന്നീട് രാഷ്ട്രീയ ചുവട് മാറ്റം നടത്തിയ ടിവി ബാബുവാണ് ഇത്തവണ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. ബിഡിജെഎസ്
പ്രതിനിധിയായാണ് ബാബു ആലത്തൂരിൽ എത്തുന്നത്. മോദി സർക്കാർ പ്രഖ്യാപിച്ച വികസന പദ്ധതികൾ ഉയർത്തിക്കാട്ടി തന്നെയാണ് എൻഡിഎ യുടെ മണ്ഡലത്തിലെ  പ്രധാന പ്രചരണം. ചില സ്ഥലങ്ങളിൽ ബിജെപിയ്ക്കുള്ള മേൽകയ്യും ബാബുവിന് ഗുണം ചെയ്യും .2009 ൽ എൻഡിഎ യ്ക്ക് മണ്ഡലത്തിൽ ആകെ ലഭിച്ചത് 53 390 വോട്ടുകളായിരുന്നെങ്കിൽ 2014 ൽ അത് 87,803 അഴി ഉയർത്താൻ സാധിച്ചതും, എൻഡിഎ ക്യാംമ്പുകളിൽ പ്രതീക്ഷ നൽകുന്നു.

*ഗ്രാഫ് (ടേബിൾ ) ( ക്യാപ്ഷൻ - ആലത്തൂർ ലോക്സഭാ മണ്ഡലം വോട്ട് നില 2014) 

പലമേഖലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമായുള്ള ആലത്തൂരിൽ ,  ജലം ഒരു പ്രധാന വിഷയമാണ്. ഏറിയ വിഭാഗം കർഷകർ ഉള്ള മണ്ഡലത്തിൽ കാർഷിക പ്രശ്നങ്ങളും , അനുബന്ധ പദ്ധതികളും വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണ്. 

ജനുവരി 30 വരെയുള്ള
ഇലക്ഷൻ കമീഷന്റെ ഔദ്യോഗിക കണക്കുകളിൽ
1234294 വോട്ടർമാരാണ് ആലത്തൂർ മണ്ഡലത്തിലുള്ളത് ഇതിൽ 603854  പുരുഷ വോട്ടർമാരും ,
630438 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജൻഡേഴ്‌സും ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.