പാലക്കാട്: കൃഷിവകുപ്പ് ജീവനക്കാർ കർഷകരുമായി ഇടപെട്ട് പ്രവർത്തിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ(കെഎടിഎസ്എ) സംസ്ഥാന സമ്മേളനം ടോപ്പ് ഇൻ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന പ്രസിഡന്‍റ് സി.അനീഷ് കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംഘടന ജില്ല സെക്രട്ടറി എ.വിനോദ് കുമാർ, കെ.പി ഗോപകുമാർ, എൻ.എൻ പ്രജിത, പി.സി അനിൽകുമാർ, പി.ഹരീന്ദ്രനാഥ്, ആർ.പ്രകാശ് എന്നിവർ സംസാരിച്ചു.