മലപ്പുറം: പീഡനക്കേസിലെ പ്രതി കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ചേലക്കോടൻ മുഹമ്മദ് ഷമീം (22) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടക്കൽ സ്വദേശിയും ഭർതൃമതിയുമായ യുവതിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
അട്ടപ്പാടി റിസോർട്ടിൽ വെച്ച് ഇരയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ആഭരണം കവരുകയും ചെയ്തതായുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റാരോപണം. പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ കൊവിഡ് പോസിറ്റീവ് ആയതോടെ മഞ്ചേരി സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.