ETV Bharat / city

റോഡരികിൽ കാട്ടുപന്നി പ്രസവിച്ചു: രക്ഷാപ്രവര്‍ത്തനവുമായി വനപാലകര്‍

ചൊവ്വാഴ്‌ചയാണ് കാട്ടുപന്നി പോരൂർ പള്ളിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ച് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

author img

By

Published : Jul 14, 2022, 11:09 AM IST

A wild boar gave birth 7 piglets on the roadside  റോഡരികിൽ കാട്ടുപന്നിക്ക് സുഖപ്രസവം  റോഡരികിൽ കാട്ടുപന്നി പ്രസവിച്ചു നാട്ടുകാരുടെ പരാതിയിൽ വനപാലകരെത്തി പന്നിയെ തുരത്തി  റോഡരികിൽ പ്രസവിച്ച കാട്ടുപന്നിയും പന്നിക്കുഞ്ഞുങ്ങളും  മലപ്പുറത്ത് പടക്കം പൊട്ടിച്ച് പ്രസവിച്ച് കിടന്ന പന്നിയെ തുരത്തി
റോഡരികിൽ കാട്ടുപന്നിക്ക് സുഖപ്രസവം; നാട്ടുകാരുടെ പരാതിയിൽ വനപാലകരെത്തി പന്നിയെ തുരത്തി കുഞ്ഞുങ്ങളെ കാട്ടിൽ വിട്ടയച്ചു

മലപ്പുറം: റോഡരികിൽ പ്രസവിച്ച കാട്ടുപന്നിയെ വനപാലകർ പടക്കം പൊട്ടിച്ച് തുരത്തി ഓടിച്ചു. പ്രസവിച്ചു കിടക്കുന്ന പന്നി ആക്രമിക്കാനുള്ള സാധ്യത കൂടുതലായതിനാൽ കാട്ടുപന്നി ആക്രമിക്കുമെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചതോടെയാണ് വനപാലകരെത്തി പന്നിയെ തുരത്തിയോടിച്ചത്. തുടർന്ന് പന്നിക്കുഞ്ഞുങ്ങളെ എമങ്ങാട് വനത്തിൽ വിട്ടയച്ചു.

പ്രസവിച്ചു കിടക്കുന്ന പന്നി ആക്രമിക്കാനുള്ള സാധ്യത കൂടുതലായതിനാൽ സമീപവാസികൾക്ക് ജാഗ്രത നിർദേശം

ചൊവ്വാഴ്‌ചയാണ്(12.07.2022) കാട്ടുപന്നി പോരൂർ പള്ളിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ച് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇന്നലെ(13.07.2022) നാട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയും, നിലമ്പൂർ സൗത്ത് വനം ഡിവിഷൻ അംഗങ്ങൾ, ട്രോമാകെയർ അംഗം കെ.മണികണ്‌ഠ കുമാർ എന്നിവർ സ്ഥലത്തെത്തി കാട്ടുപന്നിയെ പടക്കംപൊട്ടിച്ച് ഓടിക്കുകയുമായിരുന്നു. നാട്ടുകാർക്ക് ജാഗ്രത നിർദേശം നൽകിയാണ് വനപാലകർ മടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.