ETV Bharat / city

ദേശീയ പാതയോരത്ത് മാലിന്യം തള്ളി സമൂഹ്യ വിരുദ്ധര്‍

പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല.

waste issue in malappuram  malappuram news  മലപ്പുറം വാര്‍ത്തകള്‍  മാലിന്യ പ്രശ്‌നം
ദേശീയ പാതയോരത്ത് മാലിന്യംതള്ളി സമൂഹ്യ വിരുദ്ധര്‍
author img

By

Published : Jun 27, 2020, 7:44 PM IST

Updated : Jun 27, 2020, 8:02 PM IST

മലപ്പുറം: ചേലേമ്പ്ര കാക്കഞ്ചേരി ദേശീയ പാതയോരത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റി സമൂഹ്യ വിരുദ്ധര്‍. കാക്കഞ്ചേരി ഓട്ടോ സ്‌റ്റാന്‍ഡിന് എതിര്‍ വശമുള്ള കാടുപിടിച്ച സ്ഥലത്താണ് മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നത്. കഴിഞ്ഞ ദിവസം വലിയ ചാക്കുകളിലും കവറുകളിലുമാക്കി മാലിന്യം തള്ളിയതറിഞ്ഞ് പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്ത് എത്തിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല.

ദേശീയ പാതയോരത്ത് മാലിന്യംതള്ളി സമൂഹ്യ വിരുദ്ധര്‍

വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും എത്തുന്ന മാലിന്യങ്ങളാണ് വലിയ ചാക്കുകളിലും കവറുകളിലമാക്കി പ്രദേശത്ത് തള്ളുന്നത്. അടുത്തിടെ തെരുവ് കച്ചവടം വര്‍ധിച്ചതോടെ ഇത്തരക്കാരും സ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. കൊവിഡ് മഹാമാരിയില്‍ ജനം ആരോഗ്യ ഭീഷണി നേരിടുമ്പോള്‍ മഴക്കാലത്ത് മാലിന്യം മൂലം പകര്‍ച്ചവ്യാധികളെ ഭയക്കേണ്ട അവസ്ഥയിലാണ് യാത്രക്കാരും തൊഴിലാളികളും.

Last Updated : Jun 27, 2020, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.