ETV Bharat / city

ബസിൽ പാദസര മോഷണം ; യുവതികൾ അറസ്റ്റിൽ

പിടിയിലായത് തമിഴ്‌നാട് മധുര കല്ലുമേട് സ്വദേശികളായ ദേവി, പൊന്നി എന്നിവര്‍

മോഷണം  അന്യസംസ്ഥാന യുവതികൾ അറസ്റ്റിൽ  യുവതികൾ അറസ്റ്റിൽ  മോഷണക്കേസ്  സ്വകാര്യ ബസ്  പൊലീസ്  POLICE  അരീക്കോട് പൊലീസ്  ലൈജു മോൻ
ബസിൽ പാദസര മോഷണം; രണ്ട് അന്യസംസ്ഥാന യുവതികൾ അറസ്റ്റിൽ
author img

By

Published : Oct 30, 2021, 7:32 PM IST

മലപ്പുറം : ബസിൽ ഒന്നര വയസുകാരിയുടെ സ്വർണ പാദസരം കവര്‍ന്ന സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന യുവതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര കല്ലുമേട് സ്വദേശികളായ ദേവി (20) പൊന്നി (25) എന്നിവരാണ് അരീക്കോട് പൊലീസിന്‍റെ പിടിയിലായത്.

വെള്ളിയാഴ്‌ച രാവിലെയാണ് കേസിന് ആസ്‌പദമായ സംഭവം. മഞ്ചേരിയിൽ നിന്ന് അരീക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ തിരക്കുള്ള സമയം നോക്കി കുട്ടിയുടെ കാലിലെ ഒന്നര പവനിൽ കൂടുതലുള്ള പാദസരം ഇവർ മോഷ്ടിക്കുകയായിരുന്നു.

അരീക്കോട് എത്തിയപ്പോഴാണ് കുട്ടിയുടെ കാലുകളിലെ പാദസരം നഷ്ടപ്പെട്ടതായി മാതാവ് തിരിച്ചറിയുന്നത്. ഉടൻ തന്നെ ബസ് ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് രണ്ട് യുവതികളിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി. പിന്നാലെ ഇവരെ പൊലീസിന് കൈമാറി.

ബസിൽ പാദസര മോഷണം ; യുവതികൾ അറസ്റ്റിൽ

അതേസമയം നഷ്‌ടപ്പെട്ട പാദസരം കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല . തമിഴ്‌നാട്ടിൽ നിന്ന് വന്ന് കോഴിക്കോട് ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങി പരമാവധി മോഷണം നടത്തി, അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചുപോകുന്ന രീതിയാണ് ഇവരുടേതെന്ന് പൊലീസ് അറിയിച്ചു.

ALSO READ : ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയില്‍

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി അരീക്കോട് എസ്.എച്ച്.ഒ ലൈജു മോൻ പറഞ്ഞു. വെള്ളിയാഴ്‌ച മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.