ETV Bharat / city

സലാല വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം

author img

By

Published : May 21, 2020, 7:34 AM IST

Updated : May 21, 2020, 10:40 AM IST

കൊവിഡ് ലക്ഷണമുള്ള പാലക്കാട് സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

സലാല പ്രവാസികള്‍ കരിപ്പൂരില്‍ സലാല എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് കൊവിഡ് salala expats in covid vande bharat mission second phase kerala vande bharat mission karipur expats from salala news salala nris to kerala
കൊവിഡ് ലക്ഷണം

മലപ്പുറം: സലാലയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 180 അംഗ പ്രവാസി സംഘത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം. പാലക്കാട് സ്വദേശികളായ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 180 യാത്രക്കാരുമായി ഐ.എക്‌സ്- 342 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഇന്നലെ രാത്രി 10.26 നാണ് കരിപ്പൂരെത്തിയത്.

സലാല വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം

13 ജില്ലകളില്‍ നിന്നായി 172 പേരും തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് പേരും മൂന്ന് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 28 കുട്ടികള്‍, 22 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹൃദ്‌രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 പേരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 81 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലാക്കി.

ക്രൈം ബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാര്‍, അസിസ്റ്റന്‍റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍ വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.

Last Updated : May 21, 2020, 10:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.