മലപ്പുറം: സ്കൂളിലേക്ക് വന്ന കുട്ടികള്‍ക്ക് വന്നത് സ്കൂളിലേക്ക് ആണോ അതോ റെയിൽവെ സ്റ്റേഷനിലേക്ക് ആണോ എന്നൊരു സംശയം. ക്ലാസ് മുറികള്‍ ഒരുക്കിയതിന് പുറമെ സ്കൂളില്‍ നടത്തിയ അനൗണ്‍സ്‌മെന്‍റും റെയില്‍വെ സ്റ്റേഷനെന്ന് തോന്നിപ്പിക്കും വിധമായിരുന്നു.
തിരൂര്‍ ആലത്തൂരില്‍ വാല്‍ഡോര്‍ഫ്‌സ് സ്കൂളാണ് അക്ഷര തീവണ്ടി ഒരുക്കിയത്. പുതിയ അധ്യയന വർഷത്തിൽ സ്കൂളിലെത്തിയ കുട്ടികള്‍ കണ്ട കൗതുകക്കാഴ്ച തീവണ്ടിയുടെ മാതൃകയിൽ നിർമ്മിച്ച ക്ലാസ് മുറികളാണ്. സ്കൂളിൽ നിന്ന് ജർമ്മനിയിലേക്ക് തീവണ്ടിയിൽ പഠിക്കാൻ പോകുന്നതായിരുന്നു പഠനമുറിയിലെ രംഗാവിഷ്കാരം. എൻജിനും ഏഴ് കംമ്പാര്‍ട്ട്‌മെന്‍റുകളുമായി തികച്ചും ട്രെയിനിന്‍റെ മാതൃകയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എൽകെജി, യുകെജി ക്ലാസുകളിലെ 155 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യം 'തീവണ്ടി' സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.