ETV Bharat / city

ആറ് കിലോ കഞ്ചാവുമായി അസം സ്വദേശി ഉൾപ്പെടെ രണ്ട് പേര്‍ പിടിയില്‍ - tirur

എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടറുടെ നിർദേശത്തെ തുടർന്ന് തിരൂര്‍ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്.

ganja
author img

By

Published : Jun 14, 2019, 11:24 PM IST

Updated : Jun 15, 2019, 5:04 AM IST

മലപ്പുറം: തിരൂരില്‍ ആറ് കിലോ കഞ്ചാവുമായി അസം സ്വദേശി ഉൾപ്പെടെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ചട്ടിപ്പറമ്പ് സ്വദേശി കൊളമ്പിൽ വീട്ടിൽ സാദിഖ് അലി, അസം സ്വദേശി തപൻ റോയ് എന്നിവരെയാണ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ പി എൽ ബിനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നവരെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കൊണ്ടുവരുന്ന കഞ്ചാവ് രണ്ട് കിലോയുടെ പാക്കറ്റുകളാക്കി ചില്ലറ വിൽപനക്കാർക്ക് കൈമാറുന്നതാണ് പ്രതികളുടെ രീതി. സാദിഖ് അലി നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ബിനുകുമാർ പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Intro:തിരൂരിൽ വൻ കഞ്ചാവ് വേട്ട .ആറ് കിലോ കഞ്ചാവുമായി അസം സ്വദേശിയുൾ പ്പെടെ രണ്ട് പേരെ തിരൂർ എക്സൈസ് സംഘം പിടികൂടി.സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നവരെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

Body:.സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവരെ പിടികൂടി അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് മൊത്ത വിതരണക്കാരനെ പിടികൂടാൻ കഴിഞ്ഞതെന്നും

Conclusion:ചട്ടിപ്പറമ്പ് സ്വദേശി കൊളമ്പിൽ വീട്ടിൽ സാദിഖ് അലി, അസ്സം സ്വദേശി തപൻ റോയ് എന്നിവരെയാണ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി എൽ ബിനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തിരൂർ എക്സൈസ് സർക്കിൾ ഇൻസ് പെക്ടറുടെ നിർദ്ദേശത്തെ തുടർന്ന് റെയ്ഞ്ച് ഇൻസ്പെപെക്ടർ ബിനുകുമാറും സംഘവും തിരൂർ റെയിൽ വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കോടതി റോഡിൽ വെച്ച് പ്രതികൾ പിടിയിലാകുന്നത് ഇവരിൽ നിന്നായി 6 കിലോ കഞ്ചാവും  പിടിച്ചെടുത്തു. ബൈറ്റ്. പ്രതികൾ ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗ്ഗം കൊണ്ടുവരുന്ന കഞ്ചാവ് രണ്ട് കിലോ പാക്കുകളാക്കി ചില്ലറ വിൽപനക്കാർക്ക് കൈമാറുന്നതാണ് സാദിഖലിയുടെ രീതി.സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവരെ പിടികൂടി അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് മൊത്ത വിതരണക്കാരനെ പിടികൂടാൻ കഴിഞ്ഞതെന്നും പ്രതി സാദിഖലി നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നും എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.എൽ ബിനുകുമാർ പറഞ്ഞു

. ബൈറ്റ്. 
പി.എൽ ബിനുകുമാർ

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Last Updated : Jun 15, 2019, 5:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.