മലപ്പുറം: കളിക്കുന്നതിനിടെ ഉപയോഗശൂന്യമായ എലിവിഷത്തിന്‍റെ ട്യൂബ് വായിൽ വെച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല അൻസാർ ദമ്പതികളുടെ മകൻ റസിൻഷാ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഉപയോഗശൂന്യമായ എലിവിഷത്തിന്‍റെ ട്യൂബ് എടുത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ഇത് അബദ്ധത്തിൽ വായിൽ തേയ്‌ക്കുകയായിരുന്നു.
ALSO READ: മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ്; ചെക്ക് കൈമാറി മുഖ്യമന്ത്രി, വീട് നിർമിച്ച് നൽകും
ഇത് കണ്ടുനിന്ന വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോടും ഉള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.