ETV Bharat / city

പാലം പണിക്കിടെ പുഴയില്‍ വീണ യുവാവിനായി തെരച്ചില്‍ തുടരുന്നു

author img

By

Published : Oct 19, 2019, 4:29 PM IST

Updated : Oct 19, 2019, 5:38 PM IST

ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ എന്‍.മോഹനന്‍ സ്ഥലത്തെത്തി നടപടികള്‍ വിലയിരുത്തി

പാലം പണിക്കിടെ പുഴയില്‍ വീണ് കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു

മലപ്പുറം: അരീക്കോട് മൂർക്കനാട് ചാലിയാറിൽ പാലം നിര്‍മാണത്തിനിടെ പുഴയില്‍ വീണ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. എറണാകുളം സ്വദേശി കൂനമ്മാവ് മുക്കത്ത് സിനോജിനെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. മഞ്ചേരി, നിലമ്പൂർ ഫയർഫോഴ്സ് യൂണിറ്റ്, ചാലിയാർ രക്ഷകൻ പൊലീസ് ബോട്ട്, ട്രോമാ കെയർ വളണ്ടിയർമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചിൽ തുടരുകയാണ്. ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ എന്‍. മോഹനന്‍ സ്ഥലത്തെത്തി നടപടികള്‍ വിലയിരുത്തി. പുഴയിലെ ശക്തമായ ഒഴുക്കും വെള്ളം ഉയരുന്നതും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.

Intro:അരീക്കോട് മൂർക്കനാട് ചാലിയാറിൽ പാലം നിർമ്മിക്കാൻ മണ്ണ് പരിശോധനക്കെത്തി ഒഴുക്കിൽ പെട്ട എറണാകുളം സ്വദേശി സിനോജിനെ ഇതേ വരെ കണ്ടെത്താനായില്ല. ശക്തമായ തിരച്ചിൽ നടക്കുന്നതായി അതികൃതർ

Body:ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചാലിയാറിൽ ഒഴുക്കിൽ പെട്ട കൂനമ്മാവ്, മുക്കത്ത് , സിനോജിനെ ഇതേ വരെ കണ്ടെത്താനായില്ല. മഞ്ചേരി നിലമ്പൂർ ഫയർഫോഴ്സും ചാലിയാർ രക്ഷകൻ പോലീസ് ബോട്ടും ട്രോമാ കെയർ വളണ്ടിയർമാരും തിരച്ചിൽ തുടരുകയാണ്. ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ സഥലത്തത്തി പരിശോധനക്ക് നേതൃത്വം വഹിക്കുന്നുണ്ട്. ശക്തമായ ഒഴുക്കും വെള്ളം ഉയരുന്നതും തിരച്ചിലിന് തടസ്സമാവുകയാണ്.

ബൈറ്റ് - എൻമോഹനൻ - ഡെപുട്ടി തഹസിൽദാർ

എന്നാൽ പരിശോധനയ്ക്കത്തിയ ഇവർ ലൈഫ് ജാക്കറ്റടക്കം യാതൊരു മുൻകരുതലുകളും നടത്തിയിരുന്നില്ല എന്ന് മാത്രമല്ല ജില്ലയിൽ കനത്ത മഴയും യെല്ലോ അലർട്ടും തുടരുന്ന സാഹചര്യത്തിൽ പരിശോധന മാറ്റി വെക്കേണ്ടതായിരുന്നു എന്നും അല്ലങ്കിൽ ഫയർഫോഴ്സിന്റെ സഹായത്തോടെ പരിശോധന ചെയ്യേണ്ടിയിരുന്നു എന്നും നാട്ടുകാർ പറയുന്നു.Conclusion:എറണാകുളം സ്വദേശി സിനോജിനെ ഇതേ വരെ കണ്ടെത്താനായില്ല

ബൈറ്റ് - എൻമോഹനൻ - ഡെപുട്ടി തഹസിൽദാർ
Last Updated : Oct 19, 2019, 5:38 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.