ETV Bharat / city

സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം ; അധ്യാപകന്‍ ജീവനൊടുക്കി

വേങ്ങര കുറുക ഗവ. ഹൈസ്‌കൂളിലെ എൽ പി വിഭാഗം അധ്യാപകനും പ്രശസ്‌ത ചിത്രകാരനും സിനിമ ആര്‍ട്ട് ഡയറക്‌ടറുമായിരുന്നു സുരേഷ്.

സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു  സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്‌തു  സുരേഷ് ചാലിയത്ത്  മലപ്പുറത്തെ സദാചാര പൊലീസിങ്  മനോവിഷമത്തിൽ അധ്യാപകൻ ആത്മഹത്യ ചെയ്‌തു  അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചു  മലപ്പുറത്ത് സദാചാര പൊലീസ് ആക്രമണം  malappuram moral policing news  moral policing school teacher died  suresh chaliyath committed suicide  moral policing malappuram news  suresh chaliyath  suresh chaliyath news  suresh chaliyath death news
സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു; മനോവിഷമത്തിൽ അധ്യാപകന്‍ തൂങ്ങിമരിച്ചു
author img

By

Published : Aug 14, 2021, 4:01 PM IST

Updated : Aug 14, 2021, 4:31 PM IST

മലപ്പുറം : സദാചാര പൊലീസിന്‍റെ ആക്രമണം നേരിട്ട ഹൈസ്‌കൂൾ അധ്യാപകൻ തൂങ്ങി മരിച്ചു. വേങ്ങര വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

വേങ്ങര കുറുക ഗവ. ഹൈസ്‌കൂളിലെ എൽ പി വിഭാഗം അധ്യാപകനായിരുന്നു സുരേഷ് . ചിത്രകാരനും സിനിമ - ആര്‍ട്ട് ഡയറക്‌ടറുമായിരുന്നു.

സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം ; അധ്യാപകന്‍ ജീവനൊടുക്കി

ALSO READ: 'സദാചാര ഗുണ്ടായിസവും, ഭീഷണിയും': പ്രളയകാലരക്ഷകന്‍ ജെയ്സലിനെതിരെ കേസ്

വിദ്യാർഥിയുടെ മാതാവുമായി വാട്ട്സ് ആപ്പില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിച്ചെന്ന് സുരേഷിന്‍റെ ബന്ധുക്കൾ ആരോപിച്ചു.

അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് മര്‍ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടുപോയതിന്‍റെ മനോവിഷമത്തിലാണ് സുരേഷിന്‍റെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Last Updated : Aug 14, 2021, 4:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.