ETV Bharat / city

അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന്

author img

By

Published : Aug 15, 2021, 7:31 AM IST

ഇന്നലെയാണ് സിനിമ-നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ അധ്യാപകന്‍ സുരേഷ് ചാലിയത്ത് വീട്ടില്‍ തൂങ്ങി മരിച്ചത്.

സദാചാര ഗുണ്ട ആക്രമണം അധ്യാപകന്‍ വാര്‍ത്ത  സദാചാര ഗുണ്ട ആക്രമണം അധ്യാപകന്‍ ആത്മഹത്യ വാര്‍ത്ത  സദാചാര ഗുണ്ട ആക്രമണം വേങ്ങര വാര്‍ത്ത  സദാചാര ഗുണ്ട ആക്രമണം പ്രതികള്‍ അറസ്റ്റ് വാര്‍ത്ത  സദാചാര ഗുണ്ട ആക്രമണം സുരേഷ് ചാലിയത്ത് മരണം വാര്‍ത്ത  സദാചാര ഗുണ്ട ആക്രമണം അറസ്റ്റ് വാര്‍ത്ത  teacher ends life after facing moral policing  teacher ends life after facing moral policing news  man hangs self after facing moral policing news  moral policing teacher suicide news  moral policing teacher suicide arrest news  സദാചാര ഗുണ്ട ആക്രമണം അറസ്റ്റ് വാര്‍ത്ത  വേങ്ങര സദാചാര ഗുണ്ട ആക്രമണം അറസ്റ്റ് വാര്‍ത്ത
സദാചാര ഗുണ്ട ആക്രമണത്തിനിരയായ അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന്

മലപ്പുറം: സദാചാര ഗുണ്ട ആക്രമണത്തില്‍ മനംനൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ ഇന്ന് പ്രതികളുടെ അറസ്റ്റുണ്ടായേക്കും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപകന്‍ സുരേഷ് ചാലിയത്തിനെ മര്‍ദിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലായതിനാല്‍ ഇന്നലെ കേസില്‍ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായതിനാല്‍ എല്ലാവരേയും ഇതിനകം തന്നെ പൊലീസിന് മനസിലായിട്ടുണ്ട്. മര്‍ദിച്ചതിന് അയല്‍വാസികളായ ചിലര്‍ ദൃക്‌സാക്ഷികളുമാണ്.

അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്‌തതിലുള്ള മനോവിഷമത്തില്‍ ഇന്നലെയാണ് സിനിമ-നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ അധ്യാപകന്‍ സുരേഷ് ചാലിയത്ത് വീട്ടില്‍ തൂങ്ങി മരിച്ചത്. വിദ്യാർഥിയുടെ മാതാവുമായി വാട്ട്സ് ആപ്പില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് സുരേഷിന്‍റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇന്ന് സംസ്‌കരിക്കും.

Read more: സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം ; അധ്യാപകന്‍ ജീവനൊടുക്കി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.