ETV Bharat / city

ഇടിവണ്ണ വളവിൽ സുരക്ഷ ഉറപ്പാക്കാൻ റോഡ് നിര്‍മാണം തുടങ്ങി - Road construction

2018-19വർഷങ്ങളിൽ മാത്രം ഓട്ടോറിക്ഷകൾ, ബൈക്കുകൾ ഉൾപ്പെടെ 16ഓളം വാഹനങ്ങളാണ് സുരക്ഷാ ഭിത്തിയില്ലാത്തതിനാൽ തോട്ടിലേക്ക് മറിഞ്ഞത്

ഇടിവണ്ണ വളവ്  Road construction  Malappuram News Updates
ഇടിവണ്ണ വളവിൽ സുരക്ഷ ഉറപ്പാക്കാൻ റോഡ് പണി തുടങ്ങി
author img

By

Published : Feb 23, 2020, 8:38 PM IST

Updated : Feb 23, 2020, 9:18 PM IST

മലപ്പുറം: ഇടിവണ്ണ വളവിൽ സുരക്ഷ ഉറപ്പാക്കാൻ റോഡ് നിര്‍മാണം തുടങ്ങി പൊതുമരാമത്ത് വകുപ്പ്. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം-ഇടിവണ്ണ റോഡിൽ മുസ്ലീം പള്ളിക്ക് സമീപമുള്ള ഭാഗത്തെ വളവിലാണ് റോഡ് വീതി കൂട്ടി പാലത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നത്. അകമ്പാടം വലിയതോടിന് കുറുകെയുള്ള പാലത്തിന്‍റെ ഇരുഭാഗത്തും സുരക്ഷാ സംവിധാനമില്ലാത്തതിനാൽ അപകടങ്ങൾ പതിവായിരുന്നു. സ്ഥലം പരിചയമില്ലാത്ത യാത്രക്കാരാണ് കൂടുതതലായി അപകടത്തിൽപ്പെട്ടിരുന്നത്.

2018-19വർഷങ്ങളിൽ മാത്രം ഓട്ടോറിക്ഷകളും ഇരു ചക്ര വാഹനങ്ങളും ഉൾപ്പെടെ 16ഓളം വാഹനങ്ങളാണ് സുരക്ഷാ ഭിത്തിയില്ലാത്തതിനാൽ വലിയ തോട്ടിലേക്ക് മറിഞ്ഞത്. നിലമ്പൂർ - കക്കാടംപൊയിൽ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവ്വീസ് നടത്തുന്ന റോഡിൽ സുരക്ഷാ സംവിധാനമൊരുക്കാൻ തയ്യാറായത് യാത്രക്കാർക്ക് ആശ്വാസമാകും.

Last Updated : Feb 23, 2020, 9:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.