ETV Bharat / city

വിദ്യാര്‍ഥിയെ റാഗിങിന് ഇരയാക്കി; ക്രൂര മര്‍ദനം - ശാഹുൽ

അധ്യയന വർഷം ആരംഭിച്ചതിന് ശേഷം ജില്ലയിൽ രണ്ടാമത്തെ റാഗിങ് സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റാഗിങ്ങിനിരയായി പ്ലസ് വൺ വിദ്യാർഥി
author img

By

Published : Jun 18, 2019, 6:44 PM IST

Updated : Jun 18, 2019, 9:59 PM IST

മലപ്പുറം: വണ്ടൂരിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർഥിയായ മുഹമ്മദ് ശാഹുലിനാണ് റാഗിങിന്‍റെ പേരില്‍ മര്‍ദനം ഏറ്റത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തിയതായി ശാഹുൽ അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത സംഘം ക്ലാസ് കഴിഞ്ഞ് പോകുന്ന സമയത്ത് കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ ശാഹുലിന്‍റെ കയ്യൊടിഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

വിദ്യാര്‍ഥിയെ റാഗിങിന് ഇരയാക്കി; ക്രൂര മര്‍ദനം

അധ്യയന വർഷം ആരംഭിച്ചതിന് ശേഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ റാഗിങ് സംഭവമാണിത്. ഇന്നലെ മലപ്പുറം പാണക്കാടും സമാന രീതിയിൽ റാഗിങ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

Intro:മലപ്പുറം വണ്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Body:
തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. വാണിയമ്പലം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൻ കൊമേഴ്‌സ് വിദ്യാർഥിയായ മുഹമ്മദ് ശാഹുലാണ് മർദ്ധനത്തിന് ഇരയായത്. സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗിംഗ് ചെയ്തത് ശാഹുൽ അധ്യാപകരോട് പരാതിപ്പെട്ടിരുന്നു അധ്യാപകരെ അറിയിച്ചത് ചോദ്യം ചെയ്ത സംഘം ക്ലാസ് വിട്ട് പോകുന്ന സമയത്ത് കൂട്ടം ചേർന്ന് മർദ്ധിക്കുകയയായയിരുന്നു.വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുകയും കൈ ഓടിക്കുകയും ചെയ്തു പരിക്കേറ്റ വിദ്യാർത്ഥി വണ്ടൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

(ബൈറ്റ്)

മുഹമ്മദ് ഷാഹുൽ

പരാതിയെ തുടർന്ന് വണ്ടൂർ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അധ്യയന വർഷം ആരംഭിച്ച ശേഷം ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്. ഇന്നലെ മലപ്പുറം പാണക്കാടും സമാനമായ രീതിയിൽ റാഗിംഗ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
Conclusion:
Last Updated : Jun 18, 2019, 9:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.