മലപ്പുറം: തിരൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി വാണിയംപള്ളിയില്‍ അനിൽകുമാറാണ് (48) ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കൊവിഡ് ബാധിതനായ അനിൽകുമാര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
അഗ്നിശമന സേന എത്തിയാണ് 35 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. തിരൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ സീനിയർ ഓഫീസർ ജേക്കബ്, ഫയർ ഓഫീസര്‍ എം സുരേഷ്, ഫയർ റസ്ക്യൂ ഓഫീസര്‍മാരായ നിജീഷ്, സജിത്, രതീഷ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം മുകളിലെത്തിച്ചത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.