ETV Bharat / city

താൻ ആഫ്രിക്കയിലുണ്ടെന്ന് പി.വി അൻവര്‍; ബിസിനസ് ടൂറിലെന്ന് എംഎല്‍എയുടെ ഫേസ് ബുക്ക് വീഡിയോ

പി.വി അൻവര്‍ ഘാനയിലെ ജയിലിലാണെന്ന് കോണ്‍ഗ്രസ് മുഖപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.

pv anwar fb post  pv anwar news  പിവി അൻവര്‍ അറസ്റ്റില്‍  പിവി അൻവര്‍ ജയില്‍  പിവി അൻവര്‍ ആഫ്രിക്ക
താൻ ആഫ്രിക്കയിലുണ്ടെന്ന് പി.വി അൻവര്‍; ബിസിനസ് ടൂറിലെന്ന് എംഎല്‍എയുടെ ഫേസ് ബുക്ക് വീഡിയോ
author img

By

Published : Feb 7, 2021, 12:44 AM IST

മലപ്പുറം: പി.വി.അൻവർ എംഎല്‍എ ഘാനയിലെ ജയിലിലാണെന്ന എന്ന കോൺഗ്രസ് മുഖപത്രത്തിലെ വാര്‍ത്തയ്‌ക്ക് മറുപടിയുമായി പി.വി.അൻവർ എംഎൽഎ. ഫെയ്‌സ്‌ ബുക്ക് പേജിലൂടെയാണ് അൻവറിന്‍റെ മറുപടി. തന്നെ പരമാവധി തേജോവധം ചെയ്യാനും സാമ്പത്തികമായി തകർക്കാനും ശ്രമിച്ചവരാണ് ഇപ്പോൾ തന്നെ കാണാനില്ലെന്ന പരാതിയുമായി രംഗത്തു വന്നവരെന്നും അൻവര്‍ ആരോപിച്ചു.

പി.വി അൻവറിന്‍റെ ഫേസ് ബുക്ക് വീഡിയോ

ഒരു രാഷ്ട്രീയകാരൻ എന്ന പോലെ തന്നെ ഒരു ബിസിനസുകാരൻ കൂടിയാണ് താൻ. ബിസിനസ് ആവശ്യത്തിനാണ് ആഫ്രിക്കയിൽ എത്തിയത്. തന്നെ സ്നേഹിക്കുന്ന നിലമ്പൂരിലെ ജനങ്ങളെയും പാർട്ടിയേയും ബോധ്യപ്പെടുത്തിയാണ് ആഫ്രിക്കയിലേക്ക് വന്നത്. നിയമസഭയുടെ അവസാന സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെടാൻ നിൽക്കെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥീരികരിച്ചതെന്നും അൻവര്‍ പറഞ്ഞു.

ആര്യാടൻമാരോടും തന്നെ തകർക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസുകാരും പറഞ്ഞിട്ടല്ല ഞാൻ നിലമ്പൂരിലേക്ക് വന്നത്. നിലമ്പൂരിലെ ജനങ്ങൾക്കൊപ്പം നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിലമ്പൂരിലേക്ക് മുൻകാലങ്ങളെ മറികടന്ന് വികസനം എത്തിച്ചു. നിലമ്പൂരിൽ വീണ്ടും പോരാട്ടത്തിന് താൻ ഉണ്ടാകുമെന്ന സന്ദേശമാണ് അൻവർ നൽകുന്നത്. രാഷ്ട്രീയം എനിക്ക് പണം സമ്പാദനത്തിനല്ല ജനങ്ങളെ സഹായിക്കാനാണ് അത് അവർക്ക് അറിയാം. നിലമ്പൂരിലെ ജനങ്ങളും പാർട്ടിയും ഒപ്പം ഉണ്ടെന്നും ഉടൻ നിലമ്പൂരിലെത്തുമെന്നും പറഞ്ഞാണ് അൻവർ തന്‍റെ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.