മലപ്പുറം: വണ്ടൂര്‍ ചെമ്മരത്ത് വിദ്യാര്‍ഥി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി. ചെമ്മരത്ത് സ്വദേശി കവണഞ്ചേരി യൂസഫിനാണ് പാലുണ്ട ഗുഡ്ഷെപ്പേര്‍ഡ് ഇംഗ്ലീഷ് സ്‌കൂളിലെ 2003 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ 'ആഷിയാന' എന്ന കൂട്ടായ്‌മയാണ് വീട് നിര്‍മിച്ച് നല്‍കിയത്. വീടിന്‍റെ താക്കോല്‍ ദാനം എ.പി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
2019 പ്രളയസമയത്ത് അര്‍ഹതപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കണമെന്ന് 42 അംഗങ്ങളുള്ള കൂട്ടായ്‌മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച അക്ഷേകളില്‍ നിന്ന് ഏറ്റവും അര്‍ഹതപ്പെട്ട കുടുംബത്തിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഒമ്പതര ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. ഗുഡ്ഷെപ്പേര്‍ഡ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.