ETV Bharat / city

അശാസ്ത്രീയമായ പാലം നിര്‍മാണം വെള്ളപ്പൊക്കത്തിന്‍റെ ശക്തി കൂട്ടിയെന്ന് ആക്ഷേപം - ചാലിയാർ

പല പാലങ്ങളുടെയും തൂണുകള്‍ അടുപ്പിച്ച് വച്ചാല്‍  പുഴയുടെ കാൽ ഭാഗം അടയുമെന്നും ഇത്തരത്തില്‍ ഒഴുക്ക് തടസപ്പെടുമ്പോഴാണ് പുഴ കരകവിയുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

വെള്ളപ്പൊക്കത്തിന് ശക്‌തി കൂട്ടിയത് പാലത്തിന്‍റെ തൂണുകളുടെ അമിതവീതിയെന്ന് ആക്ഷേപം
author img

By

Published : Aug 24, 2019, 2:08 PM IST

Updated : Aug 24, 2019, 4:20 PM IST

മലപ്പുറം: ചാലിയാറിലെ വെള്ളപ്പൊക്കത്തിന്‍റെ ശക്തി കൂട്ടിയത് അശാസ്ത്രീയമായ പാലം നിര്‍മാണമാണെന്ന് ആക്ഷേപം. പാലങ്ങളുടെ തൂണുകള്‍ക്ക് വീതി കൂടുതലാണെന്നും ഇവ പുഴയുടെ ഒഴുക്കിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ വാദം. ഇത്തരത്തില്‍ ഒഴുക്ക് തടസപ്പെടുമ്പോഴാണ് പുഴ കരകവിയുന്നതെന്നും വിഷയത്തെ കുറിച്ച് പഠനം നടത്തണമെന്നും നാട്ടുകാർ പറയുന്നു. പല പാലങ്ങളുടെയും തൂണുകള്‍ അടുപ്പിച്ച് വച്ചാല്‍ പുഴയുടെ കാൽ ഭാഗം അടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിൽ ചാലിയാറിൽ ഒരു പാലം തകരുകയും അഞ്ച് പാലങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു.

അശാസ്ത്രീയമായ പാലം നിര്‍മാണം വെള്ളപ്പൊക്കത്തിന്‍റെ ശക്തി കൂട്ടിയെന്ന് ആക്ഷേപം

പ്രളയത്തില്‍ നിരവധി പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇവ പുതുക്കി പണിയുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. പാലങ്ങളുടെ നിര്‍മാണത്തില്‍ നിലവിലെ മാര്‍ഗം തുടര്‍ന്നാല്‍ ഭാവിയിലും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുമെന്നും അതിനാല്‍ വിഷയത്തില്‍ ശാസ്‌ത്രീയമായ പഠനം നടത്തി പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Intro:ചാലിയാറിലെ വെളളപ്പൊക്കത്തിന് ശക്തി കൂട്ടിയത് പാലങ്ങളന്ന് ആക്ഷേപം, പാലങ്ങളുടെ കാലുകൾ ചേർത്തി വെച്ചാൽ പുഴയുടെ കാൽ ഭാഗം തടസ്റ്റപ്പെടുന്നുണ്ടന്നും ഇതോടെ ഒഴിഞ്ഞ് പോകാൻ കഴിയാത്ത വെള്ളം കരകവിയുന്നു എന്നുമാണ് ഇവർ പറയുന്നത്. വിഷയത്തെ കുറിച്ച് പഠനം നടത്തണമെന്നും നാട്ടുകാർ പറയുന്നു.

Body:ഇക്കഴിഞ്ഞ മഹാ പ്രളയത്തിൽ ചാലിയാറിൽ ഒരു പാലം തകരുകയും അഞ്ച് പാലങ്ങൾക്ക് കേട് പാട് സംഭവിക്കുകയും ചെയ്തു.
ഊർക്കടവ് കവണകല്ല് പാലത്തിന്റെ മുകൾ ഭാഗവും താഴ് ഭാഗവും തമ്മിൽ ഒന്നര മീറ്റർ വിത്യാസത്തിലാണ് വെള്ളം ചാടുന്നത്. ചാലിയാറിൽ പാലങ്ങൾ അതികരിക്കുന്നതോടെ വെള്ളപ്പൊക്കത്തിന് ആക്കം കുട്ടുന്നതായാണ് നാട്ടുകാരുടെ അഭിപ്രായം. മുപ്പത്തഞ്ച് വർഷം മുമ്പ് നിർമിച്ച അരീക്കോട് പാലത്തിന്റെ കാലുകൾ വെള്ളം ഒഴിഞ്ഞ് പോകുന്ന രൂപത്തിലാണങ്കിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത പെരുങ്കടവ് പാലത്തിന്റെ കാലുകൾ സ്ക്വയർ രൂപത്തിലാണ്. ആറ് കാലുകൾ ചേർത്ത് വെച്ചാൽ പുഴയുടെ കാൽ ഭാഗം അടയും. പാലത്തിനരികിൽ വലിയ വിത്യാസത്തിലാണ് വെള്ളം ചാടുന്നതന്ന് ചാലിയാർ തീരവാസി കൂടിയായ കബീർ മുണ്ടുമുഴി പറയുന്നു.

ബൈറ്റ് - 1 കബീർ മുണ്ടുമുഴി.

എടശേരി കടവ് പാലത്തിൽ ഒരു മീറ്റർ വെള്ളം മുട്ടി നിൽക്കുകയായിരുന്നു. നിലമ്പൂരിൽ പാലം ഒലിച്ച് പോയി , നിരവധി പാലം വെള്ളം കവിഞ്ഞൊഴുകി. വാഴക്കാട് ഭാഗത്ത് എളമരത്തും മപ്രത്തും പുതുതായി രണ്ട് പാലത്തിന്റെ പണിയാരംഭിച്ചിട്ടുണ്ട്. മൂളപുറം - വെള്ളായിക്കോട് പാലത്തിന് ബജറ്റിൽ പണം അനുവദിച്ചു. മണന്തലക്കടവ് - മാവൂർ പാലത്തിനായും നാട്ടുകാർ രംഗത്തുണ്ട്. പുതുതായി പണിയുന്ന പാലങ്ങൾ കൃത്യമായ പഠന ശേഷം വേണമെന്നാണ് ഹാമിദലി വാഴക്കാട് പറയുന്നത്.

ബൈറ്റ് ഹാമിദലി വാഴക്കാട്.

ഉരുൾ പൊട്ടലിൽ ഒലിച്ച് വരുന്ന വലിയ മരങ്ങളും കല്ലുകളും പാലത്തിന്റെ കാലുകളിൽ കുടുങ്ങി തടയണയായി മാറുന്നു.പുഴയിലെ കാൽ നാട്ടൽ ഒഴിവാക്കി പുതിയ രീതി എൻ ഞ്ചിനീയർമാർ പഠിക്കണമെന്നും പാലങ്ങളുടെ ആധിക്യം വെള്ള പൊക്കത്തിന് എത്രമാത്രം ശക്തി കൂട്ടിയെന്ന പഠനം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.Conclusion:palam vellapokkatinu karanamayi

bite- kabeer hajji
bite- 2 kabeer haji
bite 3 hamidali vazhakkad
Last Updated : Aug 24, 2019, 4:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.