മലപ്പുറം: മഴ കനത്തതോടെ പ്രളയഭീതിയിലാണ് മതില്‍ മൂല കാലിക്കടവ് ഭാഗത്തെ ജനങ്ങള്‍. കാഞ്ഞിരപ്പുഴയിലെ ജലനിരപ്പാണ് ആശങ്ക കൂട്ടുന്നത്. പുഴയിലെ കല്ലും മണ്ണും നീക്കിയതിനാല്‍ റോഡിലേക്ക് കാര്യമായി വെള്ളമെത്തിയില്ല. എന്നാല്‍ മഴ തുടരുകയാണെങ്കില്‍ സ്ഥിതി മാറും. നമ്പൂരിപ്പൊട്ടി - എരുമറോഡിൽ മതിൽ മൂല ഭാഗത്ത് റോഡ് താഴുന്നതും ആശങ്ക സൃഷ്ടിക്കുന്നു. 2019ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട ഒരുപാട് ആളുകളുള്ള മേഖലയാണിത്. പ്രദേശവാസികളില്‍ ഭൂരിഭാഗം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ ശക്തപ്പെടരുതേയെന്ന പ്രാര്‍ഥന മാത്രമാണ് ഇവര്‍ക്കുള്ളത്.
കാലിക്കടവിലെ ജനങ്ങൾ പ്രളയഭീതിയിൽ - പ്രളയം വാര്‍ത്തകള്‍
നമ്പൂരിപ്പൊട്ടി - എരുമറോഡിൽ മതിൽ മൂല ഭാഗത്ത് റോഡ് താഴുന്നതും ആശങ്ക സൃഷ്ടിക്കുന്നു.