മലപ്പുറം: വണ്ടൂർ കാപ്പിൽ നിർമിച്ച സിപിഎമ്മിന്‍റെ പുതിയ ഓഫീസായ ഇ.കെ.നായനാർ മന്ദിരം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഓഫീസ് ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കാപ്പിൽ ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻ ദാസ്, വണ്ടൂർ ഏരിയാ സെക്രട്ടറി എൻ.കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.