മലപ്പുറം : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിര്‍ത്തിവച്ചിരുന്ന കൊവിഡേതര ഒ.പികള്‍ ജൂലൈ ഒന്ന് മുതല്‍ പുനരാരംഭിക്കും. മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തുവരുന്ന രോഗികളെയാണ് ഒ.പിയില്‍ പരിശോധിക്കുക.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഒ.പി പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. സൈക്യാട്രി ഒ.പി മാത്രം ശനിയാഴ്ചയും പ്രവര്‍ത്തിക്കും. നിലവിലെ സാഹചര്യത്തില്‍ ഓരോ ഒ.പിയിലും പരമാവധി 60 പേരെ മാത്രമായിരിക്കും ഓരോ ദിവസവും പരിശോധിക്കുക.
ഒ.പിയില്‍ എത്തുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കൊവിഡ് പരിശോധനയ്ക്കും സൗകര്യമുണ്ടായിരിക്കും.
also read: മലപ്പുറത്ത് ഇതുവരെ കൊവിഡ് വാക്സിന്‍ ലഭിച്ചവര്‍ 7,33,430
അതേസമയം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സ ആരംഭിച്ചതോടെ ഇതര ചികിത്സയ്ക്ക് പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ രണ്ട് മാസത്തെ ജനങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തും ജില്ലയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെയാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതര ചികിത്സ പുനരാരംഭിക്കുന്നത്. ഇത് പൊതുജനത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.