ETV Bharat / city

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം അവസാനഘട്ടത്തില്‍ - malappuram

റോഡ് പ്രവര്‍ത്തി നേരില്‍കണ്ട് വിലയിരുത്തുന്നതിന് പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

nadukani parappamagadi road  nadukani churam  malappuram  nadukani hairpin
നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം അവസാനഘട്ടത്തില്‍
author img

By

Published : Jun 17, 2020, 8:47 PM IST

മലപ്പുറം: നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം അവസാനഘട്ടത്തില്‍. റോഡ് പ്രവര്‍ത്തി നേരില്‍കണ്ട് വിലയിരുത്തുന്നതിന് പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ചുരത്തില്‍ ഉരുള്‍പൊട്ടലുണ്ടായ തേന്‍പാറയിലും തകരപ്പാടിയിലും റോഡിൽ വിള്ളലുണ്ടായ ഭാഗങ്ങൾ പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ഞ്ചനീയര്‍ എ.പി. മുഹമ്മദ് അഷ്റഫും സംഘവും സന്ദര്‍ശിച്ചു.

ഈ പ്രദേശങ്ങളില്‍ ഭീഷണിയായി നില്‍ക്കുന്ന പാറക്കെട്ടുകള്‍ വലകള്‍ സ്ഥാപിച്ച് ബന്ധപ്പെടുത്താനാണ് പൊതുമരാമത്തിന്‍റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തി നടത്തുന്നതിനുള്ള അനുമതിക്കായി വനം വകുപ്പിന് അപേക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റോഡ് തകര്‍ന്ന ഭാഗവും ഉരുള്‍പൊട്ടലുണ്ടായ ഭാഗവും സി.ആര്‍.ആര്‍ വിദഗ്ധര്‍ സ്ഥലത്തത്തെി പരിശോധന നടത്തിയിരുന്നെങ്കിലും ഇവരുടെ വിശദമായ റിപ്പോര്‍ട്ട് ഇതുവരെ പൊതുമരാമത്ത് വകുപ്പിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തകര്‍ന്ന ഭാഗത്തിലെ പുനഃപ്രവര്‍ത്തി നടത്താനായിട്ടില്ല. എന്നാല്‍, പതിനൊന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിലെ 95 ശതമാനവും പ്രവര്‍ത്തി പൂര്‍ത്തിയായതായി പ്രവര്‍ത്തി ഏറ്റെടുത്ത യു.എല്‍.സി.സി.എസ് ഡയറക്‌ടര്‍ പറഞ്ഞു.

റോഡ് പണി പൂര്‍ത്തീകരിച്ച ഭാഗങ്ങളിലെ സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുന്നതും സൗന്ദര്യവൽരണവുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. പ്രവര്‍ത്തിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടികിട്ടാന്‍ ഊരാളുങ്കല്‍ സൊസൈറ്റി പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തോടെയാണ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനായി സര്‍ക്കാര്‍ നല്‍കിയിരുന്ന കാലാവധി. എന്നാല്‍, പ്രളയവും പിന്നീട് വന്ന കൊവിഡ് രോഗ പ്രതിസന്ധിയുമാണ് പ്രവര്‍ത്തി നീളാന്‍ കാരണമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.