മലപ്പുറം: കടലിൽ പോകുമ്പോൾ അപകടങ്ങളില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തുന്നതിനുള്ള സംവിധാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് കോസ്റ്റ് ഗാർഡിന്‍റെ സുരക്ഷ ബോട്ടിൽ റീത്ത് സമർപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ്. കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് പൊന്നാനിയിൽ നിന്നും പോയ മത്സ്യത്തൊഴിലാളികളായിരുന്നു. ലക്ഷങ്ങൾ ചിലവിട്ട് വാങ്ങിയ സുരക്ഷ ബോട്ട് നശിച്ചു കൊണ്ടിരിക്കുകയാണെന്നും ഫിഷറീസ് വകുപ്പ് കെടുകാര്യസ്ഥയുടെയും അവഗണനയുടെയും വകുപ്പ് ആയി മാറിയെന്നുമാണ് ആരോപണം. എം.എൽ.എ പി. ശ്രീരാമകൃഷ്ണനും, നഗരസഭാ ചെയർമാനും തിരിഞ്ഞു നോക്കിയില്ലെന്നും. രണ്ട് വർഷത്തോളമായി ഇതിന്‍റെ പേരിൽ കുറെയാളുകൾ ശമ്പളം വാങ്ങി ഖജനാവ് കാലിയാക്കി എന്നല്ലാതെ ഒരു ഗുണവും താനൂർ മുതൽ ചാവക്കാട് വരെയുള്ള മത്സ്യതൊഴിലാളികൾക്ക് ലഭിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു. സമരത്തിന്‍റെ ഉദ്‌ഘാടനം മുസ്‌ലിം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു.
പ്രവർത്തനം നിലച്ച് സുരക്ഷാ ബോട്ട്: റീത്ത് സമർപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് - കോസ്റ്റ് ഗാർഡി
കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് പൊന്നാനിയിൽ നിന്നും പോയ മത്സ്യത്തൊഴിലാളികളായിരുന്നു.