മലപ്പുറം: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യപിച്ച് എംഎസ്എഫ് മങ്കട മണ്ഡലം കമ്മറ്റി റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടര്‍ റാലി നടത്തി. എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റി കൂട്ടിലങ്ങാടി മുതൽ ജൂബിലി വരെ 20 കിലോമീറ്റര്‍ ട്രാക്ടർ റാലി സംഘടിപ്പിച്ചു.
ട്രാക്ടർ മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം എംഎസ്എഫ് പ്രസിഡന്‍റ് ശാക്കിർ എം അധ്യക്ഷത വഹിച്ചു.