ETV Bharat / city

മാർബിൾ ലോഡ് ഇറക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കടയിലേക്ക് ലോഡുമായി വന്ന ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ പാളികൾക്കിടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം  മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം  മാർബിൾ ലോഡ് ഇറക്കുന്നതിനിടെ തൊഴിലാളി മരിച്ചു  migrant worker died in malappuram  migrant worker died in malappuram news  migrant worker died  loading worker died  malappuram
മാർബിൾ ലോഡ് ഇറക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
author img

By

Published : Sep 6, 2021, 10:51 PM IST

മലപ്പുറം: മാർബിൾ ലോഡ് ഇറക്കുന്നതിനിടെ പാളികൾക്കിടയിൽപെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. രാജസ്ഥാൻ സ്വദേശി മണിലാൽ മൈഡയാണ് (38) യാണ് മരിച്ചത്. കൊടശ്ശേരിയിലാണ് സംഭവം. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12നാണ് അപകടം നടന്നത്.

കടയിലേക്ക് ലോഡുമായി വന്ന ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ മണിലാൽ പാളികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. പാണ്ടിക്കാട് പൊലീസ്, തിരുവാലിയിൽ നിന്നുള്ള അഗ്നി രക്ഷ സേന, ട്രോമ കെയർ, പൊലീസ് വളണ്ടിയർമാർ എന്നിവർ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിലാണ് മൃതദേഹം പുറത്തെടുക്കാനായത്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊടശ്ശേരി റോളക്‌സ് മാർബിൾ കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട മണിലാൽ മൈഡ.

ALSO READ: ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകനുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.