മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കിന് കീഴിലെ വിവിധ പ്രദേശങ്ങളിലായി ജോലി ചെയ്ത് താമസിക്കുകയായിരുന്ന 600 അതിഥി തൊഴിലാളികള്‍ക്ക് മടക്കയാത്ര ഒരുക്കിയിരിക്കുകയാണ് പെരിന്തല്‍മണ്ണ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം. തൊഴിലാളികളെ 15 ബസുകളില്‍ കയറ്റി തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുകയും പിന്നീട് ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് അയക്കുകയുമായിരുന്നു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ജോലി പോലും നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന ഇവര്‍ മടക്കയാത്ര പോലും വിദൂരസ്വപ്നമായി കണ്ട് ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു. പെരിന്തല്‍മണ്ണ തഹസില്‍ദാരുടെ നേതൃത്വത്തില്‍ യാത്രാ സൗകര്യം ഒരുങ്ങിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലായിരുന്നു തൊഴിലാളികള്‍. മടക്കയാത്ര സാധ്യമാക്കിയ അധികൃതര്‍ക്ക് നന്ദി അറിയിച്ചാണ് തൊഴിലാളികള്‍ ജന്മനാട്ടിലേക്ക് മടങ്ങിയത്.
പെരിന്തല്‍മണ്ണയില്‍ 600 അതിഥി തൊഴിലാളികള്‍ക്ക് മടക്കയാത്രാ സൗകര്യം ഒരുക്കി - പെരിന്തല്‍മണ്ണ വാര്‍ത്തകള്‍
തൊഴിലാളികളെ 15 ബസുകളില്‍ കയറ്റി തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുകയും പിന്നീട് ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് അയക്കുകയുമായിരുന്നു