മലപ്പുറം : കോട്ടക്കലിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. കോട്ടക്കൽ കൈപ്പള്ളിക്കുണ്ട് സ്വദേശി ഹരികൃഷ്‌ണനാണ് എക്‌സൈസിന്‍റെ പരിശോധനയിൽ അറസ്റ്റിലായത്. കോട്ടക്കലില്‍ പ്രവർത്തിക്കുന്ന കൊറിയർ കേന്ദ്രത്തിലേക്ക് എത്തിയ പാഴ്‌സലില്‍ നിന്നാണ് എംഡിഎംഎ എക്‌സൈസ് കണ്ടെടുത്തത്.
Also read: ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി കണ്ണൂരില്‍ പിടിയിൽ; കണ്ടെടുത്തത് 15.7 ഗ്രാം ലഹരിമരുന്ന്
പാഴ്‌സലിൽ 54 ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടര്‍ ജിജി പോൾ അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്. സംശയത്തെ തുടർന്ന് നേരത്തെ യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. സംസ്ഥാന എക്സൈസ് സ്‌ക്വാഡ്, മലപ്പുറം എക്സൈസ് ഇന്‍റലിജിൻസ് വിഭാഗം, തിരൂർ എക്സൈസ് സർക്കിൾ പാർട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.