ETV Bharat / city

മണ്ണാർമല ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽ മോഷണം - മണ്ണാർമല ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽ മോഷണം

വിഗ്രഹവും മൂന്ന്​ ഭണ്ഡാരങ്ങൾ കുത്തിതുറന്ന്​ പണവും കവർന്നിട്ടുണ്ട്​. ആംപ്ലിഫെയർ, സ്റ്റീരിയോ സെറ്റ്​ എന്നിവയും നഷ്​ടപ്പെട്ടു.

mannarmala temple theft  malappuram news  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറത്ത് ഗ്രഹം മോഷണം  മണ്ണാർമല ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽ മോഷണം  temple theft news
മണ്ണാർമല ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽ മോഷണം
author img

By

Published : Nov 21, 2020, 12:31 AM IST

മലപ്പുറം: മണ്ണാർമല ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽനിന്ന്​ വിഗ്രഹം മോഷണം പോയി. ഗണപതിയുടെ കൽവിഗ്രഹത്തിന് പുറമെ ആംപ്ലിഫെയർ, സ്​റ്റീരിയോ സെറ്റ്​ എന്നിവയും നഷ്​ടപ്പെട്ടു. മൂന്ന്​ ഭണ്ഡാരങ്ങൾ കുത്തിതുറന്ന്​ പണവും കവർന്നിട്ടുണ്ട്​. പ്രധാന ശ്രീകോവിലും പുറത്ത്​ ദേവിയുടെ പ്രതിഷ്​ഠയുള്ള ശ്രീകോവിലും തുറന്നതായി കണ്ടില്ല.

മണ്ണാർമല ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽ മോഷണം

ഉള്ളിലേക്ക്​ കുറ്റിയിട്ട പിറകുവശത്തെ വാതിൽ തുറന്നിട്ട നിലയിലാണെങ്കിലും മുൻവശത്തെ പ്രധാന വാതിൽ തുറന്നിട്ടില്ല​. അലമാരയിൽ സൂക്ഷിച്ചിരുന്ന ദേവീദേവൻമാരുടെ രണ്ടു ചിത്രങ്ങൾ ക്ഷേത്രത്തിന്​ പിറകുവശത്തെ ആൽമരച്ചുവട്ടിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു.

വെള്ളിയാഴ്​ച പുലർച്ചെ മേൽശാന്തി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്​ മോഷണ വിവരമറിയുന്നത്​. ഉച്ചയോടെ മലപ്പുറത്തുനിന്ന്​ ഡോഗ്‌​ സ്​ക്വാഡും വിരലടയാള വിദഗ്​ധരും സ്​ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയതി​ന്‍റെ അടിസ്​ഥാനത്തിൽ പൊലീസ്​ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ​അന്വേഷണമാരംഭിച്ചു. മേലാറ്റൂർ സി.​െഎ കെ.റഫീഖിന്‍റെ നിർദേശ പ്രകാരം എസ്​.​െഎമാരായ മത്തായി, ജോർജ്​ ജോസഫ്​ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത്​ പരിശോധന നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.