ETV Bharat / city

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന ചൊവ്വാഴ്ച മുതല്‍

സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിലാണ് മഞ്ചേരി മെഡിക്കല്‍ കോളജിനെയും ഉള്‍പ്പെടുത്തിയിരുന്നത്.

manjeri medical college  malappuram latest news  kerala covid latest news  കേരള കൊവിഡ് വാര്‍ത്തകള്‍  മലപ്പുറം വാര്‍ത്തകള്‍  മഞ്ചേരി മെഡിക്കല്‍ കോളജ്
മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന ചൊവ്വാഴ്ച മുതല്‍
author img

By

Published : Apr 21, 2020, 10:46 AM IST

തിരുവനന്തപുരം : മഞ്ചേരി ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് 19 പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രണ്ടാഴ്ച മുമ്പുതന്നെ റിയല്‍ ടൈം പിസിആര്‍ മെഷീന്‍ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡിഎന്‍എ എക്ട്രാക്റ്റ് കിറ്റ്, റീയേജന്‍റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി കഴിഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിലാണ് മഞ്ചേരി മെഡിക്കല്‍ കോളജിനെയും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിനോട് ചേര്‍ന്നാണ് കൊവിഡ് ലാബും പ്രവര്‍ത്തിക്കുക.

മഞ്ചേരി മെഡിക്കല്‍ കോളജിലെ സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ ലാബിലാണ് ഇതുവരെ അയച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ലാബില്‍ പരിശോധനകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ പരിശോധനകള്‍ വേഗത്തില്‍ നടത്താവുന്നതാണ്. മഞ്ചേരി മെഡിക്കല്‍ കോളജിന് കൂടി ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ 12 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.