ETV Bharat / city

പിരിവെടുത്ത് റോഡ് നന്നാക്കി നാട്ടുകാര്‍ - മലപ്പുറം മാണിയോട്ട് മൂല മുണ്ടുമുഴി റോഡാണ് എൺപതിനായിരം രൂപ ചിലവിൽ നാട്ടിലെ യുണൈറ്റഡ് എഫ്‌സി ക്ലബ് അംഗങ്ങൾ കോൺക്രീറ്റ് ചെയ്‌തത്

മലപ്പുറം മാണിയോട്ട് മൂല മുണ്ടുമുഴി റോഡാണ് എൺപതിനായിരം രൂപ ചിലവിൽ നാട്ടിലെ യുണൈറ്റഡ് എഫ്‌സി ക്ലബ് അംഗങ്ങൾ കോൺക്രീറ്റ് ചെയ്‌തത്

പിരിവെടുത്ത് റോഡ് നന്നാക്കി നാട്ടുകാര്‍
author img

By

Published : Sep 24, 2019, 4:51 AM IST

മലപ്പുറം: മാണിയോട്ട് മൂലയിലെ മഴയില്‍ തകര്‍ന്ന റോഡ് നാട്ടുകാര്‍ പിരിവെടുത്ത് കോണ്‍ക്രീറ്റ് ചെയ്‌തു. പ്രദേശത്തെ മുണ്ടുമുഴി റോഡാണ് എൺപതിനായിരം രൂപ ചിലവിൽ നാട്ടിലെ യുണൈറ്റഡ് എഫ്‌സി ക്ലബ് അംഗങ്ങൾ കോൺക്രീറ്റ് ചെയ്‌തത്. അമ്പത് മീറ്റര്‍ റോഡാണ് കോണ്‍ക്രീറ്റ് ചെയ്‌തത്. കഴിഞ്ഞ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചെത്തി റോഡാകെ തകർന്നതോടെ ഇതുവഴിയുള്ള യാത്ര ക്ലേശകരമായിരുന്നു.
മാണിയോട്ട് മൂല വാട്‌സ്ആപ്പ് കൂട്ടായ്‌മയിലൂടെ പ്രവാസികളും റോഡ് നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കി. നാട്ടുകാരനായ എഞ്ചിനീയർ മൂസയുടെയും, കോൺട്രാക്‌റ്റര്‍ ചാലനാട്ട് ആലിയുടെയും മേൽനോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Intro:പൊട്ടിപൊളിഞ്ഞ റോഡ് നാട്ടുകാർക്ക് ദുരിതം വിതച്ചതോടെ ആരേയും കാത്ത് നിൽക്കാതെ നാട്ടുകാർ പിരിവെടുത്ത് കോൺക്രീറ്റ് ചെയ്തു. മാണിയോട്ട് മൂല മുണ്ടുമുഴി റോഡാണ് എൺപതിനായിരം രൂപ ചിലവിൽ നാട്ടിലെ യുനൈറ്റഡ് എഫ്സി ക്ലബ് അംഗങ്ങൾ കോൺക്രീറ്റ് ചെയ്തത്.

Body:സ്ത്രീകളും കുട്ടികളും രോഗികളുമടക്കം യാത്ര ചെയ്യാൻ ദുരിതത്തിലായ മാണിയോട്ട് മൂല മണ്ണാറക്കൽ താഴം മുണ്ടുമുഴി എംഎൽഎ റോഡ് പ്രദേശവാസികൾ ആരെയും കാത്തു നിൽക്കാതെ കോൺക്രീറ്റ് ചെയ്തു.മാണിയോട്ട് മൂല യുണൈറ്റഡ് എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് 50 മീറ്റർ നീളത്തിൽ 3.20 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തു മാതൃകയായത്. വലിയ ഇറക്കമായ ഇവിടെ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചെത്തി റോഡാകെ തകർന്ന നിലയിലായിരുന്നു. വലിയ പ്രയാസത്തിലായിരുന്നു യാത്രയെന്ന് നാട്ടുകാരൻ മാണിയോട് മുഹമ്മദ് പറയുന്നു.

ബൈറ്റ് - മാണിയോട് മുഹമ്മദ്

മാണിയോട്ട് മൂല വാർട്സപ് കൂട്ടായ്മയിലൂടെ പ്രവാസികളും കൈകോർത്തതോടെ എൺപതിനായിരം രൂപ പിരിചെടുത്തു. നാട്ടുകാരുടെ പ്രയാസം നീക്കുകയായിരുന്നു ലക്ഷ്യമെന്ന് ക്ലബ് ഭാരവാഹി മൂലയിൽ കരീം

ബൈറ്റ് - കരീം

നാട്ടുകാരനായ എഞ്ചിനീയർ മൂസ്സയും കോൺടാക്ടർ ചാലനാട്ട് ആലിയും കോൺക്രീറ്റ് ജോലിക്കാരൻ ഷുക്കൂർ മൂലയിലിന്റെയും മേൽനോട്ടത്തിൽ നാട്ടുകാരും പങ്കാളികളായിConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.