ETV Bharat / city

കുറ്റിപ്പുറത്ത് ഖബർസ്ഥാനിൽ പ്രാർഥിക്കുന്നതിനിടെ കടന്നൽ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്‌ചയാണ് സംഭവം

കുറ്റിപ്പുറത്ത് ഖബർസ്ഥാനിൽ പ്രാർഥിക്കുന്നതിനിടെ കടന്നൽ ആക്രമണം  കുറ്റിപ്പുറത്ത് കടന്നൽ ആക്രമണത്തിൽ ഒരാൾ മരിച്ചു  കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കടന്നൽ ആക്രമണം  കോരാത്ത് മുസ്തഫ കടന്നൽ കുത്തേറ്റ് മരിച്ചു  മലപ്പുറം കുറ്റിപ്പുറത്ത് പള്ളിയിൽ കടന്നൽ ആക്രമണം  MAN DIES FROM WASP STING IN MALAPPURAM  WASP ATTACK IN KUTTIPPURAM  Wasp attack in Kankapuzhakkadavu Juma Masjid
ഖബർസ്ഥാനിൽ പ്രാർഥിക്കുന്നതിനിടെ കടന്നൽ ആക്രമണം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
author img

By

Published : Jan 4, 2022, 11:23 AM IST

മലപ്പുറം : കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പ്രാർഥിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ (45) യാണ് മരിച്ചത്. കടന്നൽ കുത്തേറ്റ് 15ലേറെപ്പേർക്ക് പരിക്കേറ്റിരുന്നു.

ഞായറാഴ്‌ച വൈകുന്നേരം നാലിന് നമസ്കാരം നടക്കുന്നതിനിടെയാണ് കടന്നൽക്കൂട്ടത്തിന്‍റെ ആക്രമം നടക്കുന്നത്. ശക്തമായ കാറ്റ് ഈ സമയത്തുണ്ടായിരുന്നു. ഇതിനിടയിലാണ് കൂട്ടമായി കടന്നലുകൾ ഇവരെ ആക്രമിക്കുന്നത്. രക്ഷപ്പെട്ട് ഇവർ ഓടിക്കയറിയപ്പോള്‍ പിറകേയെത്തി കടന്നൽക്കൂട്ടം പള്ളിയിലുണ്ടായിരുന്നവരെയും കുത്തുകയായിരുന്നു.

ALSO READ: 'ഇടതുപക്ഷത്തിന് ദേശീയ ബദൽ അസാധ്യം' ; ബിനോയ് വിശ്വത്തെ പിന്തുണച്ച് ജനയുഗം മുഖപ്രസംഗം

ഇതിനിടയിൽ ഖബർസ്ഥാനിൽ പ്രാർഥിച്ച സംഘത്തിലുണ്ടായിരുന്ന അലിയെ കാണാനില്ലായിരുന്നു. അലിയെ തിരഞ്ഞുചെന്നവർ കണ്ടത് മുഖംനിറയെ കടന്നലുകൾ നിറഞ്ഞുനിൽക്കുന്നതാണ്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറ്റിപ്പുറം കാങ്കപ്പുഴ കോരാത്ത് ഷിബിൽ (12), കോരാത്ത് ഇൻഷാഫലി (38), വാണിയംതൊടുവിൽ മുഹമ്മദ് അജ്‌സൽ (7), കോരാത്ത് അലി (50) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.