മലപ്പുറം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്‌ദുള്‍ ലത്തീഫ് സജീവ മുസ്‌ലിം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ മോഹൻദാസ്. യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണ് പ്രതി വീഡിയോ അപ്‌ലോഡ് ചെയ്‌തത്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇയാള്‍ പിന്നീട് ലീഗിന്‍റെ സജീവ സൈബർ പോരാളിയായി മാറി.
പ്രതിയുടെ ഫേസ്ബുക്ക് പേജിന്‍റെ കവർ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് കൊണ്ടാണ്. ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങളുടെതാണ്. ഇതിൽ നിന്നും ലീഗിന്‍റെ സജീവ സൈബർ പ്രവർത്തകനാണെന്ന് വ്യക്തമാണ്.
യുഡിഎഫിന്‍റെ ഈ നികൃഷ്‌ട നീക്കം അംഗീകരിക്കാനാവില്ല. സൈബർ ഗുണ്ട എന്ന ലേബലിൽ ഇയാൾ പ്രദേശിക തെരഞ്ഞെടുപ്പുകളിലും ഇത്തരം വീഡിയകൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഇ.എൻ മോഹൻദാസ് പറഞ്ഞു.
Read More: ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ പ്രചരണം ; പ്രധാന പ്രതി പിടിയില്‍