മലപ്പുറം: വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണവേട്ട. 26 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ വാഹന പരിശോധനക്കിടെ പിടിയിലായി. തൃശൂര്‍ തളി സ്വദേശി അബ്‌ദുല്‍ ഖാദറിനെയാണ് കുഴല്‍പ്പണവുമായി പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. വളാഞ്ചേരിയില്‍ നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുഴല്‍പ്പണം. കഴിഞ്ഞ മാസം രണ്ട് തവണയായി 6 കോടിയോളം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ജനുവരി 11ന് 48 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. ഈ കേസില്‍ അറസ്റ്റിലായ അബ്‌ദുല്‍ ഖാദറിനെയാണ് പൊലീസ് കുഴല്‍പ്പണവുമായി വീണ്ടും പിടികൂടിയത്. 26,83,500 രൂപയുടെ കുഴല്‍പ്പണം ഇയാളില്‍ നിന്ന് കണ്ടെടുത്തു.
കുഴല്‍പ്പണം കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.