മലപ്പുറം: വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കളിക്കാവ് ചോക്കാട് സ്വദേശി ഇർഷാദലി (29) ആണ് മരിച്ചത്. ഈ മാസം നാലിനാണ് ഇയാള്‍ ദുബൈയിൽ നിന്നെത്തിയത്. ബന്ധുക്കൾ ഉച്ചക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഇര്‍ഷാദലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് വാതിൽ പൊളിച്ചു അകത്ത് പ്രവേശിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഖബറടക്കം, പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ളവ സ്രവ പരിശോധനക്ക് ശേഷം നടത്തും.
മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ യുവാവ് മരിച്ചു - മഞ്ചേരി മെഡിക്കൽ കോളജ്
ഈ മാസം നാലിന് ദുബൈയിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഖബറടക്കം സ്രവ പരിശോധനക്ക് ശേഷം നടക്കും.