ETV Bharat / city

തിരൂരങ്ങാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒഡീഷ സ്വദേശിയായ ലച്ചാമണ്‍ മാജി (43) നെയാണ് അതേ മുറിയില്‍ താമസിച്ചിരുന്ന ബുട്ടി ബാഗി (44) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

author img

By

Published : Feb 27, 2020, 4:02 PM IST

Updated : Feb 27, 2020, 4:48 PM IST

malappuram murder  malappuram news  മലപ്പുറം വാര്‍ത്തകള്‍
തിരൂരങ്ങാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂര്‍ പാറക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. ഒഡീഷ സ്വദേശിയായ ലച്ചാമണ്‍ മാജി(43)നെയാണ് അതേ മുറിയില്‍ താമസിച്ചിരുന്ന ഒഡീഷ സ്വദേശി ബുട്ടി ബാഗി(44) വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ജോലിക്ക് ഉപയോഗിക്കുന്ന മഴു ഉപയോഗിച്ചാണ് കൊല നടത്തിയത്. സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തിരൂരങ്ങാടി പൊലീസ് ചെമ്മാടില്‍ നിന്നും അറസ്റ്റ് ചെയ്തു.

ഉറങ്ങിക്കിടന്ന ലച്ചാമണിനെ മഴു കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധ നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പാറക്കടവില്‍ ഇതര സംസ്ഥാ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ മുമ്പും പല തവണ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. കെട്ടിടങ്ങളില്‍ താമസിക്കുന്നവരില്‍ കഞ്ചാവ് അടക്കമുള്ള ലഹരിവസ്‌തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും മുമ്പ് പൊലീസിന് വിവരം ലഭിച്ചിരുന്നു.

Last Updated : Feb 27, 2020, 4:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.